Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ സ്‌കൂൾ കുട്ടി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ,സ്‌കൂൾ സമയത്തിന് ശേഷം പുറത്തുപോയി ജോലി ചെയ്യാൻ മാനേജ്‌മെന്റിന്റെ അനുമതി

September 18, 2022

September 18, 2022

ന്യൂസ്‌റൂം ബ്യുറോ   
ദോഹ : ഖത്തറിലെ സ്പ്രിങ് ഫീൽഡ് കിൻഡർഗാർഡൻ സ്‌കൂളിൽ കഴിഞ്ഞ ഞായറാഴ്ച നാലു വയസ്സുകാരി ശ്വാസം മുട്ടിമരിച്ച സംഭവത്തിനു പിന്നാലെ സ്‌കൂൾ ബസുമായി ബന്ധപ്പെട്ട അനാസ്ഥയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രക്ഷിതാക്കളും സ്‌കൂൾ ബസ് ഡ്രൈവർമാരും രംഗത്തെത്തി.ഇതിനുമുമ്പും ഉറങ്ങിയ കുട്ടികളുമായി ഡ്രൈവർമാർ ബസ് പാർക്ക് ചെയ്ത അനുഭവമുണ്ടായിട്ടുണ്ടെന്നും രണ്ട് കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടതായും മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.കെ.ജി യിൽ പഠിക്കുന്ന മകൻ സ്‌കൂൾ കഴിഞ്ഞു വീട്ടിലെത്താതിരുന്നപ്പോൾ കുട്ടി ക്ലാസ്സിൽ എത്തിയില്ലെന്നായിരുന്നു അധ്യാപകർ നൽകിയ മറുപടിയെന്ന് ഒരു രക്ഷിതാവിനെ ഉദ്ധരിച്ച് എ. പി മുഹമ്മദ് അഫ്സൽ തയാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. . എന്നാൽ ബസ്സിൽ രാവിലെ കുട്ടി സ്‌കൂളിൽ പോയിരുന്നതായും  പിന്നീട് നാല് ഡ്രൈവർമാർ കുട്ടിയുമായി സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു.

ഉറങ്ങിയതിനാൽ തൻ്റെ സഹോദരന്റെ മകൻ സ്‌കൂൾ ബസ്സിൽ അകപ്പെട്ടതായി ഫോട്ടോഗ്രാഫർ സലിം മാത്രംകോട് മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു."ഭാഗ്യത്തിന് പതിനഞ്ചു മിനിട്ടിന് ശേഷം ആരോ അവനെ കണ്ടു. അല്പം തണുത്ത കാലാവസ്ഥയുമായിരുന്നു".അദ്ദേഹം വ്യക്തമാക്കി.
അതേസമയം,സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യേണ്ടിവരുന്നതുമാണ് ഇത്തരം അനാസ്ഥകൾക്ക് കാരണമാക്കുന്നതെന്ന ന്യൂസ്‌റൂം റിപ്പോർട്ടിനെ പിന്തുണച്ച് നിരവധി സ്‌കൂൾ ബസ് ഡ്രൈവർമാർ രംഗത്തെത്തി.

ഞാൻ ജോലി ചെയ്യുന്ന സ്കൂളിൽ  ബസ്സുകൾ കൈകാര്യം ചെയ്യുന്നത്  ദുബായ് എസ്.ടി.എസ് ട്രാൻസ്‌പോർട്ടേഷൻ കമ്പനിയാണ്.മൊത്തം 27ബസ്സുകൾ ഉള്ളതിൽ മൂന്ന് ഡ്രൈവർ മാത്രമാണ് അവരുടെ വിസക്കാരായുള്ളത്.ബാക്കിയുള്ള മുഴുവൻ ഡ്രൈവർമാരും  പുറത്തുള്ള "ഫ്രീ വിസ'ക്കാരാണ്.അവിടെ ജോലിക്ക് കയറുമ്പോൾ തന്നെ സ്‌കൂളിലെ ജോലി കഴിഞ്ഞാൽ പുറത്തുപോയി ടാക്സി ജോലി ചെയ്യാൻ അനുമതി തന്നിട്ടുണ്ട്.ശരിയായ വിശ്രമമുറി പോലും ഡ്രൈവർമാർക്ക് നൽകാത്തതിൽ ഞങ്ങൾ പലതവണ പരാതിപ്പെട്ടിട്ടുണ്ട്.ഒരുപാട് ജീവനും വഹിച്ചുകൊണ്ട് പുലർച്ചെ മുതൽ ബസ്സോടിക്കുന്ന ഡ്രൈവർമാർക്ക് എന്നും അവഗണനയാണ്..." വലിയ ഫീസ് ഈടാക്കി കുട്ടികളെ പഠിപ്പിക്കുന്ന ഖത്തറിലെ ഒരു പ്രമുഖ ഇന്ത്യൻ സ്‌കൂളിലെ ബസ് ഡ്രൈവർ 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.

രാവിലെ നാല് മണിക്കെങ്കിലും എഴുന്നേറ്റ് തയാറായാൽ മാത്രമേ രാവിലെ കുട്ടികളെ കൃത്യസമയത്ത് സ്‌കൂളിൽ എത്തിക്കാൻ കഴിയൂ എന്നും ഏറ്റവും വിഷമമുള്ള ജോലിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിക്ക സ്‌കൂളുകളിലും കുറഞ്ഞ വേതനത്തിലാണ് ജോലി ചെയ്യേണ്ടിവരുന്നതെന്നും അതിനാൽ പുറത്തുപോയി ജോലി ചെയ്യാതെ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണെന്നും ഇവർ പറയുന്നു.ഉച്ചക്ക് ശേഷം സ്‌കൂൾ സമയത്തിന് ശേഷം രാത്രി വൈകുന്നതുവരെ മറ്റു ജോലികൾ ചെയ്യുന്നതിനാൽ ആവശ്യത്തിന് ഉറങ്ങാൻ സമയം കിട്ടാറില്ലെന്നും ഇവർ സമ്മതിക്കുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News