Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അർജന്റീനയെ തോൽപിച്ച സൗദി കളിക്കാർക്ക് റോൾസ് റോയിസ്,സത്യാവസ്ഥ റെനാർഡ് പറയും

November 27, 2022

November 27, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പിൽ കരുത്തരായ അർജന്റീനയ്‌ക്കെതിരെ ഐതിഹാസിക വിജയം നേടിയ സൗദി അറേബ്യയുടെ മുഴുവൻ കളിക്കാർക്കും റോൾസ് റോയ്സ് കാറുകൾ സമ്മാനിക്കുമെന്ന മാധ്യമ വാർത്തകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.എന്നാൽ സൗദിയിലെ പ്രാദേശിക മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത ഈ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഹെർവ് റെനാർഡ്.

‘അവകാശവാദങ്ങൾ തെറ്റാണ്, പ്രചരിക്കുന്നതിൽ സത്യമില്ല. ഞങ്ങൾ ഒരു മത്സരം മാത്രമേ ജയിച്ചിട്ടുള്ളൂ, ഇനിയും പ്രധാനപ്പെട്ട ഗെയിമുകൾ അവശേഷിക്കുന്നു. ഭാഗ്യമുണ്ടെങ്കിൽ കൂടുതൽ മത്സരം കളിക്കാൻ കഴിയും. അർജന്റീന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനം നിങ്ങൾ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. അനുഭവപരിചയത്തിന്റെ കാര്യത്തിൽ ഈ ഗ്രൂപ്പിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ടീമാണ് ഞങ്ങൾ. നമ്മൾ കളിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് ഗെയിമുകളിൽ ഒന്നാണിത്. ഈ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം നമ്പർ അല്ലെങ്കിൽ രണ്ടാം നമ്പറിൽ ഫിനിഷ് ചെയ്യുക മാത്രമാണ് നമ്മുടെ ലക്ഷ്യം.’ – റെനാർഡ് പറഞ്ഞു.
വാര്‍ത്ത നിഷേധിച്ച് സ്‌ട്രൈക്കര്‍ അല്‍ ഷെഹ്‌രിയും രംഗത്ത് വന്നിരുന്നു. പോളണ്ടിനെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തിനിടേയായിരുന്നു ഇരുവരുടേയും പ്രതികരണം.

അർജന്റീനയെ വീഴ്ത്തിയ സൗദി ടീമിലെ മുഴുവൻ താരങ്ങൾക്കും അത്യാഢംബര റോൾസ് റോയിസ് കാറുകൾ നൽകുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ തകർപ്പൻ പ്രകടനത്തിനിടെ ലയണൽ മെസ്സിയുടെ ടീമിനെ 2-1 ന് സൗദി അട്ടിമറിച്ചിരുന്നു.അതേസമയം,ശനിയാഴ്ച നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പോളണ്ട് സൗദിയെ പരാജയപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News