Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സപ്‌തോസ്താവം-23 ലോഗോ പ്രകാശനം ചെയ്തു

January 15, 2023

January 15, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: കെ എം സി സി ഖത്തർ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സപ്തോസ്താവം-23 പരിപാടിയുടെ ലോഗോ പ്രകാശനം കെ എം സി സി ഖത്തർ സംസ്ഥാന പ്രസിഡന്റ് എസ്. എ എം ബഷീർ നിർവഹിച്ചു, 2 മാസത്തോളം നീണ്ടുനിൽക്കുന്ന  പരിപാടിയിൽ ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്റൺ, വടംബലി, കുടുംബ സംഗമം മറ്റു ജീവ കാരുണ്യ പ്രവർത്തന പരിപാടികൾ എന്നിവ നടക്കും.ലോഗോ പ്രകാശന ചടങ്ങിൽ കെ എം സി സി ജില്ലാ ട്രഷറർ സിദ്ദീഖ് മണിയമ്പാറ, സെക്രെട്ടറി കെ ബി മുഹമ്മദ് ബായാർ, മണ്ഡലം പ്രസിഡന്റ് റസാഖ് കല്ലട്ടി, ജനറൽ സെക്രട്ടറി നാസർ ഗ്രീൻലാന്റ്, ട്രഷറർ ഫൈസൽ പോസോട്ട്‌, സിദ്ദീഖ് മഞ്ചേശ്വരം, റഹീം ഗ്രീൻലാൻഡ്, സുൽഫി പെർള, അഷ്‌റഫ് ധർമ്മനഗർ, സാബിക് സൊങ്കാൽ, അഷ്‌റഫ് മണിയമ്പാറ, ഇർഷാദ് ബംബ്രാണ, സഹിൻ ഷാ പുത്തിഗെ എന്നിവർ സംബന്ധിച്ചു.

 സമാപന പരിപാടിയിൽ മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ് ഉൾപെടെയുള്ള നേതാക്കൾ പങ്കെടുക്കും,
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News