Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
കോവിഡ് 19 : സൗദിയിൽ മരണം മൂന്നായി,രോഗ ബാധിതർ 1000 കവിഞ്ഞു

March 26, 2020

March 26, 2020

റിയാദ് : സൗദിയിൽ കോവിഡ് 19 ബാധിച്ച്‌ ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ മൂന്നായി. മദീനയിലാണ് മരണം സംഭവിച്ചത്.  ഇന്ന് പുതുതായി 112 പേരിൽ കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സൗദിയിലെ മൊത്തം രോഗബാധിതർ 1012 ആയി. 30 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. 

സൗദിയിൽ ഇന്ന് ഒരാളോ കൂടി മരണപ്പെട്ടതോടെ ഗൾഫിലെ മൊത്തം മരണ സംഖ്യ ഒൻപതായി.ബഹ്‌റൈനിൽ നാല്, സൗദിയിൽ മൂന്ന്, യു.എ.ഇ യിൽ രണ്ട്,എന്നിങ്ങനെയാണ് ഗൾഫിലെ മരണ നിരക്ക്. ഖത്തർ,ഒമാൻ,കുവൈത്ത് എന്നിവിടങ്ങളിൽ ഇതുവരെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. മാർച് 26 വ്യാഴാഴ്ച  ഖത്തർ സമയം  വൈകീട്ട് നാല് മണിവരെ  ഗൾഫ് രാജ്യങ്ങളിൽ മൊത്തം റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധിതരുടെ എണ്ണം 2438 ആണ്.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കു  

 


Latest Related News