Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
റഷ്യയില്‍ വിമാനം തകര്‍ന്നു: പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

August 01, 2021

August 01, 2021

മോസ്‌കോ:പരിശീലന പറക്കലിനിടെ എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് റഷ്യയില്‍ വിമാനം തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച റഷ്യയുടെ കിഴക്കന്‍ മേഖലയിലെ ഖാബറോവ്സ്‌ക് ടെറിട്ടറിയിലാണ് സംഭവം. റഷ്യയുടെ യുദ്ധവിമാനമായ സു-35 എസ് ഫൈറ്റര്‍ വിമാനമാണ് തകര്‍ന്നത്. വിമാനം കടലിലേക്ക് വീണതിനാല്‍ മറ്റ് അപകടങ്ങളൊഴിവായി. പൈലറ്റിനെ പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി പുറത്തെത്തിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രക്ഷപ്പെട്ട പൈലറ്റിനെ ഉടന്‍തന്നെ കണ്ടെത്തി ഹോം ബേസിലെത്തിക്കുകയായിരുന്നുവെന്നും പൈലറ്റിന് ആരോഗ്യപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 


Latest Related News