Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഗതാഗത നിയന്ത്രണങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ അറിയാം; അറിയിപ്പുകള്‍ മൊബൈല്‍ ഫോണില്‍ ലഭിക്കും

March 08, 2021

March 08, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഖത്തറിലെ ഓരോ ദിവസത്തെയും ഗതാഗത നിയന്ത്രണങ്ങള്‍ സംബന്ധിച്ച അറിയിപ്പുകള്‍ മൊബൈല്‍ ഫോണില്‍ ലഭിക്കുമെന്ന് ഹുകൂമി അറിയിച്ചു. പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ നല്‍കുന്ന റോഡ് അടയ്ക്കുന്നത്, വഴി തിരിച്ചു വിടുന്നത് എന്നിവ ഉള്‍പ്പെടെയുള്ള അറിയിപ്പുകളാണ് മൊബൈല്‍ ഫോണില്‍ ലഭിക്കുക. 

റോഡ് അനൗണ്‍സ്‌മെന്റ് സര്‍വ്വീസില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഫോണില്‍ എസ്.എം.എസ് രൂപത്തില്‍ അറിയിപ്പുകള്‍ ലഭിക്കുക. രജിസ്റ്റര്‍ ചെയ്യാനായി അഷ്ഗലിലെ അസറ്റ്‌സ് അഫയേഴ്‌സ് സെക്റ്ററിലെ റോഡ് മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അപേക്ഷ സമര്‍പ്പിക്കണം. വിജയകരമായി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ അറിയിപ്പുകള്‍ ഇ-മെയിലായോ എസ്.എം.എസ് ആയോ ഉപഭോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങും. 

ജനങ്ങള്‍ക്ക് ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം. ഇതിനായി അഷ്ഗലിന്റെ വെബ്‌സൈറ്റിലെ രജിസ്‌ട്രേഷനായുള്ള പ്രത്യേക സെക്ഷനില്‍ എത്തിയ ശേഷം വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് അക്കൗണ്ട് ഉണ്ടാക്കണം. റോഡ് അനൗണ്‍സ്‌മെന്റ് സേവനം ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്.എം.എസ് സേവനം ആവശ്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് വെരിഫിക്കേഷന്‍ കോഡ് എസ്.എം.എസ് ആയി എത്തും. ഈ കോഡ് നല്‍കി എസ്.എം.എസ് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കാം. 

ഖത്തറിനുള്ളില്‍ മാത്രമാണ് സേവനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് അഷ്ഗലിന്റെ കോള്‍ സെന്ററിലേക്ക് 188 അല്ലെങ്കില്‍ 44951111 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News