Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
'റിച്ചാലിസം', ബ്രസീൽ വലയിലാക്കിയ മാസ്മരിക ഗോൾ ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി ഫിഫ പ്രഖ്യാപിച്ചു

December 24, 2022

December 24, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ : സെർബിയക്കെതിരെ ബ്രസീൽ താരം റിച്ചാർലിസൻ വലയിലാക്കിയ  തകർപ്പൻ സിസ്സർ കിക്ക് 2022 ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി ഫിഫ പ്രഖ്യാപിച്ചു.വോട്ടെടുപ്പിലൂടെയാണ് ഫിഫ 2022 ലെ മികച്ച ഗോൾ തെരഞ്ഞെടുത്തത്. റിച്ചാര്‍ലിസണ്‍ നേടിയ ഇരട്ടഗോളുകളില്‍ രണ്ടാമത്തേത് ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി നേരത്തെ തന്നെ പലരും പരിഗണിച്ചിരുന്നു.

സെർബിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു റിച്ചാർലിസന്റെ തകർപ്പൻ ഗോൾ.



വോട്ടിംഗിലൂടെയാണ് റിച്ചാർലിസൺ പുരസ്കാരം നേടിയത്. സെർബിയയ്ക്കെതിരായ മത്സരത്തിന്‍റെ 73-ാം മിനിറ്റിലായിരുന്നു ഗോൾ. വിനീഷ്യസ് ജൂനിയറിൽ നിന്ന് റിച്ചാർലിസൺ പാസ് സ്വീകരിച്ച് മികച്ച ബൈസിക്കിൾ കിക്കിലൂടെ പന്ത് വലയിൽ എത്തിച്ചു. മത്സരത്തിൽ ബ്രസീൽ 2-0ന് വിജയിച്ചിരുന്നു. റിച്ചാർലിസൺന്റെ മാസ്മരിക ഗോളിനെ പ്രകീർത്തിച്ച് ഫിഫ ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു.

25 കാരനായ റിച്ചാർലിസൺ ലോകകപ്പിൽ ബ്രസീലിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിന്‍റെ ഭാഗമാണ് റിച്ചാർലിസൺ. ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്തായിരുന്നു. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News