Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ മെയ് 19 മുതൽ  30 വരെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

May 19, 2020

May 19, 2020

ദോഹ : ഇന്നലെ രാത്രി ചേർന്ന അസാധാരണ മന്ത്രിസഭാ യോഗത്തിൽ സ്വീകരിച്ച നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.ഇതനുസരിച്ച് താഴെ പറയുന്ന സ്ഥാപനങ്ങൾക്ക് കൂടി ഇക്കാലയളവിൽ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടാവും :

1 - ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾ : ഫാര്‍മസികള്‍, ക്ലിനിക്കുകള്‍(ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം പ്രവർത്തിക്കുന്നത്)

2 - ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങൾ : ഷോപ്പിങ് കോംപ്ലക്‌സുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ഫ്രൂട്ട്‌സ് വെജിറ്റബിള്‍ ഷോപ്പുകള്‍, റസ്റ്റോറന്റുകളിൽ ഡെലിവറി സേവനം മാത്രം, സ്വീറ്റ്‌സ്-ചോക്കലേറ്റ് ഷോപ്പുകള്‍, ബേക്കറികള്‍.

3 - വർക് ഷോപ്പ് / ഇന്ധനം : പെട്രോള്‍ സ്‌റ്റേഷനുകള്‍, കാര്‍ ഡീലര്‍ കമ്പനികളുടെ ഗാരേജുകള്‍

4 - വ്യവസായം / നിർമാണം  : ഇന്‍സ്ട്രിയല്‍ ഏരിയയിലെ വ്യവസായ സ്ഥാപനങ്ങള്‍, കോണ്‍ട്രാക്ടിങ് കമ്പനികളും എന്‍ജിനീയറിങ് സൂപ്പര്‍ വൈസറിയും(കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും അതിന്റെ കീഴിലുള്ള എന്‍ജിനീയറിങ് ഓഫിസുകളിലും)മെയിന്റനന്‍സ്  മേഖലയിൽ പ്ലംബര്‍, ഇലക്ട്രിക് സര്‍വീസുകള്‍ അനുവദിക്കും.

5 - ധനവിനിമയം : ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ സര്‍ക്കുലര്‍ പ്രകാരമുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് പ്രവർത്തിക്കാം.

6 - ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍: ടെലിഫോൺ സേവന ദാതാക്കളുടെ പ്രവർത്തനങ്ങൾക്ക് വിലക്കില്ല.

7 - ഹോം ഡെലിവറി : മൊബൈല്‍ ആപ്പ് വഴിയോ ഓൺലൈൻ വഴിയോ  ഡെലിവറി സേവനം നല്‍കുന്ന കമ്പനികള്‍.

8 - ഹോസ്പിറ്റാലിറ്റി : ഹോട്ടല്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ

9 - ലോജിസ്റ്റിക് : തുറമുഖങ്ങളിലും എയര്‍പോര്‍ട്ടുകളിലും ലോജിസ്റ്റിക് സേവനങ്ങൾ നല്‍കുന്ന കമ്പനികള്‍.

ഫലത്തിൽ കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്.

വാഹനങ്ങളിൽ രണ്ടിലധികം ആളുകൾ ​ യാത്ര ചെയ്യാൻ പാടില്ല. എന്നാൽ ചില സന്ദർഭങ്ങളിൽ ഇത്​ മൂന്ന്​ ആളുകൾ  ആവാം. ടാക്​സികളിലോ ലിമോസിനുകളിലോ യാത്ര ചെയ്യുമ്പോഴും  കുടുംബ ഡ്രൈവർ  ഓടിക്കുന്ന സ്വകാര്യവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കുമാണ് ഈ ഇളവ് അനുവദിക്കുക.

വീട്ടിൽ നിന്ന്​ ഏതാവശ്യത്തിന്​ ആളുകൾ പുറത്തിറങ്ങു​മ്പോഴും മൊബൈൽ ഫോണുകളിൽ കോവിഡ്​ ​ട്രാക്കിങ്​ ആപ്പ്​ ആയ  ‘ഇഹ്​തിറാസ്’​ ഡൗൺലോഡ്​ ചെയ്യണമെന്നും ഉത്തരവുണ്ട്​. എന്നാൽ മേയ്​ 22 മുതലാണ്  ഈ ഉത്തരവ്​ പ്രാബല്യത്തിൽ വരിക. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News