Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.മീരാ പവിത്രൻ ഖത്തറിൽ

May 18, 2022

May 18, 2022

ദോഹ : കാൽ നൂറ്റാണ്ടിലേറെയായി കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിൽ മികച്ച സേവനം നടത്തിവരുന്ന പ്രശസ്ത സ്ത്രീരോഗ വിദഗ്ധ ഡോ.മീരാ പവിത്രൻ ഖത്തറിലെ അലീവിയ മെഡിക്കൽ സെന്ററിൽ ചുമതലയേറ്റു.സ്ത്രീജന്യ രോഗങ്ങൾ ചികിൽസിച്ച് ഭേദമാക്കുന്നതിൽ കാൽനൂറ്റാണ്ടിലധികം നീണ്ട പ്രവർത്തന പാരമ്പര്യവുമായാണ് ഡോ.മീര ദോഹയിൽ എത്തിയത്.

1993 മുതൽ 1995 വരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റിസേർച് ഫെല്ലോ ആയിരുന്ന ഡോ.മീര കഴിഞ്ഞ 12 വർഷത്തിലധികമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കോഴിക്കോട് മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരുന്നു. 1996 മുതൽ 1999 വരെ പത്തനംതിട്ട ഗവ.ആശുപത്രിയിൽ അസി.സർജനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.അഞ്ചു വർഷത്തോളം വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് ഡോ.മീര തന്റെ പ്രവർത്തന മേഖല ഖത്തറിലേക്ക് മാറ്റിയത്.

ഏറെ കരുതലും ശുശ്രൂഷയും ആവശ്യമുള്ള ഗർഭകാലത്ത് സ്ത്രീകൾ നേരിട്ടേക്കാവുന്ന വിവിധ സങ്കീർണതകളെ കുറിച്ച് വർഷങ്ങളായി ഗവേഷണം നടത്തിവരുന്ന ഡോ.മീര,ഉയർന്ന അപകട സാധ്യതയുള്ള ആന്റിനേറ്റൽ കെയർ ഉൾപെടെയുള്ള മേഖലകളിൽ വിദഗ്ധയാണ്.ഗൈനക്കോളജിക്കൽ ഡിസോർഡർ,വന്ധ്യത,ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ,കൗമാരകാലത്ത് പെൺകുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ എന്നിവ ചികിൽസിച്ചു ഭേദമാക്കുന്നതിൽ ഏറെ പ്രശസ്തി നേടിയിട്ടുണ്ട്.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 12.30 വരെയും വൈകീട്ട് 4 മണി മുതൽ രാത്രി 9 വരെയും വുഖൈറിലെ അൽ മെഷാഫിൽ പ്രവർത്തിക്കുന്ന അലീവിയ മെഡിക്കൽ സെന്ററിൽ ഡോക്ടറുടെ സേവനം ലഭ്യമാണ്.ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ - 444 12 999,വാട്സ്ആപ് - 551 212 999
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News