Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കണം,കേരളത്തിലേക്കുള്ള മൂന്നാം ഘട്ട സർവീസുകൾ പ്രത്യേകം പ്രഖ്യാപിക്കുമെന്ന് അംബാസിഡർ

May 23, 2020

May 23, 2020

ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്യാത്തവർ ഇ മെയിലിൽ വിവരം അറിയിച്ചതുകൊണ്ട് പ്രയോജനമില്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ മാത്രമാണ് നാട്ടിലേക്ക് മടങ്ങേണ്ടതിന്റെ അടിയന്തര സ്വഭാവം വ്യക്തമാക്കിക്കൊണ്ട് vbdoha.kerala@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയിൽ അയക്കേണ്ടത്.പ്രത്യേക ലിങ്ക് വഴിയുള്ള രജിസ്‌ട്രേഷൻ അവസാനിക്കുന്നതിന് മുമ്പ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

നിലവിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവരിൽ നിന്ന് ഏറ്റവും അടിയന്തര സ്വഭാവത്തിലുള്ളവരെയാണ് നാട്ടിലേക്കയക്കുക.ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ഗർഭിണികളും ഉൾപെടെ നാട്ടിലെത്തേണ്ടവർ നിരവധിയാണ്.തെരഞ്ഞെടുക്കപ്പെടുന്നവരെ എംബസിയിൽ നിന്ന് വിവരം അറിയിക്കും.അതിന് മുമ്പ് എംബസിയുമായോ മറ്റാരെങ്കിലുമായോ ബന്ധപ്പെടുന്നത് കൊണ്ട് പ്രയോജനമുണ്ടാവില്ല.രജിസ്‌ട്രേഷനുള്ള ലിങ്ക് ഓപൺ ആവുന്നില്ലെങ്കിൽ പിന്നീട് വീണ്ടും ശ്രമിക്കാവുന്നതാണ്.

ഇതിനിടെ,ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ട സർവീസുകളിൽ കേരളത്തിലേക്കുള്ള വിമാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പ്രത്യേകമായി പ്രഖ്യാപിക്കുമെന്ന് ഇന്ത്യൻ അംബാസിഡർ പി.കുമരൻ ഇന്ന് രാവിലെ ന്യൂസ്‌റൂമിനെ അറിയിച്ചു.മൂന്നാംഘട്ട പദ്ധതിയില്‍ കേരളമൊഴികെ മറ്റിടങ്ങളിലേക്കുള്ള സർവീസുകളുടെ വിവരങ്ങൾ ഇന്നലെ രാത്രി ഇന്ത്യൻ എംബസി ട്വിറ്ററിൽ വെളിപ്പെടുത്തിയിരുന്നു.ചെന്നൈ, മുംബൈ, ഡല്‍ഹി, അഹ്മദാബാദ്, ലഖ്നോ, അമൃത്സര്‍ എന്നിവിടങ്ങളിലേക്കാണ് അടുത്ത ഘട്ടത്തില്‍ വിമാനങ്ങള്‍ക്ക് സാധ്യതയെന്നായിരുന്നു എംബസിയുടെ ട്വീറ്റ്.ഈ സാഹചര്യത്തിൽ കേരളത്തിലേക്കുള്ള സർവീസുകൾ സംബന്ധിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് കേരളത്തിലേക്കുള്ള സർവീസുകൾ പ്രത്യേകമായി പ്രഖ്യാപിക്കുമെന്ന് അംബാസിഡർ ന്യൂസ്‌റൂമിനെ അറിയിച്ചത്.കേരളത്തിലേക്ക് 28 വിമാനസര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും  എന്നുമുതലാണ് ഈ സർവീസുകൾ ആരംഭിക്കുകയെന്ന് വ്യക്തമാക്കിയിരുന്നില്ല.ചെറിയപെരുന്നാളിന് ശേഷമായിരിക്കും മൂന്നാം ഘട്ട സർവീസുകൾ ആരംഭിക്കുകയെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക        


Latest Related News