Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
സേവനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ദോഹയിലെ റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍

April 05, 2023

April 05, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: കോവിഡ് ഹെല്‍ത്ത് സെന്ററായി മാറ്റിയ റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍ സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുന്നതായി പിഎച്ച്‌സിസി അറിയിച്ചു.

വാക്‌സിനേഷന്‍ നിരക്ക് വര്‍ധിക്കുകയും അണുബാധ നിരക്ക് കുറയുകയും ചെയ്തതോടെയാണ് റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍ സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുന്നത്. ഇതോടെ പതിവ് പരിശോധനകള്‍, ഡെന്റല്‍ കെയര്‍, വെല്‍നസ് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സേവനങ്ങളും പുനരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം രോഗികള്‍ക്ക് വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനും നല്‍കുമെന്നും പിഎച്ച്‌സിസി അറിയിച്ചു.

ആരോഗ്യ കേന്ദ്രത്തിലെ സേവനങ്ങളെക്കുറിച്ചറിയാന്‍ www.phcc.gov.qa എന്ന വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News