Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
റമദാനിൽ ആരോഗ്യം മെച്ചപ്പെടുത്താം,ഖത്തറിലെ ആസ്പയർ റമദാൻ കായിക മേള മാർച്ച് 28ന് തുടങ്ങും

March 20, 2023

March 20, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ആസ്പയര്‍ റമദാന്‍ കായികമേളുടെ ഒമ്പതാം പതിപ്പ് മാര്‍ച്ച് 28 ന് ആരംഭിക്കുമെന്ന് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ അറിയിച്ചു. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 8 വരെ 12 ദിവസം നീണ്ടിനില്‍ക്കുന്ന കായികമേളയില്‍ ശാരീരിക വെല്ലുവിളി ഉയര്‍ത്തുന്ന കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാത്രി 9.30 മുതല്‍ അര്‍ദ്ധരാത്രി വരെ നീളുന്ന മത്സരങ്ങള്‍ കായിക പ്രേമികളെ ആവേശത്തിലാഴ്ത്തുമെന്ന് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ കൂട്ടിച്ചേര്‍ത്തു. വിജയികളെ കാത്ത് ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്. കായിക മത്സരങ്ങളില്‍ ഫുട്‌ബോള്‍(4X4), ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍ എന്നിവ ഉള്‍പ്പെടുന്നു. കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് aspirezone.qa വഴി രജിസ്റ്റര്‍ ചെയ്യാം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News