Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
നോമ്പിന്റെ ആത്മീയാനുഭവവുമായി ദോഹയിൽ 'റമദാൻ നൈറ്റ്'

April 04, 2023

April 04, 2023

ന്യൂസ്‌റൂം ബ്യുറോ  

ദോഹ: എജുക്കേഷന്‍ സിറ്റിയിലെ ഓക്സിജന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച റമദാന്‍ നൈറ്റ് ദോഹയിലെ മലയാളി സമൂഹത്തിന് ആത്മീയാനുഭവമായി.

അബ്ദുല്ല ബിന്‍ സെയ്ദ് ആല്‍ മഹ്മൂദ് ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ (ഫനാര്‍)ന്റെ നേതൃത്വത്തില്‍ ഖത്തര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ സി.ഐ.സി ഖത്തര്‍ സംഘടിപ്പിച്ച റമദാന്‍ നൈറ്റ് ഫനാര്‍ കമ്യൂണിറ്റി സേവന വിഭാഗം തലവന്‍ അഹ്മദ് ത്വഹ്ഹാന്‍ ഉദ്ഘാടനം ചെയ്തു.

നോമ്പ് മനുഷ്യനെ ശുദ്ധീകരിക്കുകയെന്ന വലിയ ആത്മീയ ധര്‍മമാണ് നിര്‍വഹിക്കുന്നതെന്ന് പരിപാടിയില്‍ 'റമദാനും ഖുര്‍ആനും' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ കേരള ഇസ്‌ലാമിക് സ്‌കോളേഴ്‌സ് കൗണ്‍സില്‍ അംഗവും ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി  ഗവേഷണ വിഭാഗമായ സെന്റര്‍ ഫോര്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച്ച്‌ (സി.എസ്.ആര്‍ - ദോഹ) ഡയറക്ടറുമായ ഡോ. അബ്ദുല്‍ വാസിഅ് പറഞ്ഞു. മനുഷ്യനെ ഭൗതിക ലോകത്തിന്റെ സങ്കീര്‍ണതകളില്‍നിന്നും ആശയക്കുഴപ്പങ്ങളില്‍നിന്നും വിമോചിപ്പിക്കുന്ന മഹദ് ഗ്രന്ഥമാണ് ഖുര്‍ആന്‍. ആധുനിക മനുഷ്യന്‍ അഭിമുഖീകരിക്കുന്ന എല്ലാ സമസ്യകളുടെയും യുക്തിപൂര്‍ണമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ സമഗ്രവും സന്തുലിതവുമായ ജീവിത വീക്ഷണമാണ് മുന്നോട്ടുവെക്കുന്നത്. വിപ്ലവകരമാണ് അതിന്റെ ഉള്ളടക്കം.

അത്ഭുതകരമാണ് ഖുര്‍ആന്റെ ആഖ്യാനങ്ങളും ആവിഷ്കാരങ്ങളും. മുസ്ലിം ലോകത്ത് പ്രകടമാകുന്ന സാമൂഹിക ഉത്ഥാനത്തിന്റെ ഊര്‍ജ സ്രാതസ്സ് വിശുദ്ധ ഖുര്‍ആനാണ് എന്നും അദ്ദേഹം പറഞ്ഞു.

നാഗരികതകളുടെയും സംസ്കാരത്തിന്റെയും അടിത്തറയായ വിശ്വാസത്തെയും ആദര്‍ശത്തെയും രൂഢമൂലമാക്കുകയാണ് റമദാന്‍ ചെയ്യുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സി.ഐ.സി പ്രസിഡന്റ് ഖാസിം ടി.കെ പറഞ്ഞു.

നോമ്പുകാരന് എല്ലാതരം മനുഷ്യരെയും സ്നേഹിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഫനാര്‍ പ്രതിനിധി ഖാലിദ് അല്‍ അന്‍സി, ഖത്തര്‍ ഫൗണ്ടേഷന്‍ ആക്ടിവിറ്റി ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ്. മുസ്തഫ സമാപന പ്രസംഗം നടത്തി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News