Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
റമദാൻ ഈ മാസം 13 നായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ്

April 04, 2021

April 04, 2021

ദോഹ: ജ്യോതിശ്ശാസ്ത്ര  കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ റമദാന്‍ ഏപ്രില്‍ 13ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ഏപ്രില്‍ 12ന് ശഅബാന്‍ പൂര്‍ത്തിയാവും. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്താനുള്ള അധികാരം ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ മൂണ്‍ സൈറ്റിങ് കമ്മിറ്റിക്കാണ്.

ഏപ്രില്‍ 12ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഖത്തര്‍ സമയം 5.31ന് ആണ് റമദാന്‍ പിറ കാണാൻ സാധ്യതയെന്ന് ശെയ്ഖ് അബ്ദുല്ല അല്‍ അന്‍സാരി കോംപ്ലക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഫൈസല്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. തിങ്കളാഴ്ച്ച വൈകീട്ട് 5.55ന് ആണ് സൂര്യന്‍ അസ്തമിക്കുക. അന്നേ ദിവസം ചന്ദ്രന്‍ അസ്തമിക്കുക 6.16ന് ആണ്. അതായത് തിങ്കളാഴ്ച്ച സൂര്യാസ്തമനത്തിന് ശേഷം 21 മിനിറ്റ് വരെ മാസപ്പിറവി  കാണാന്‍ സാധിക്കും. പടിഞ്ഞാറ് ഭാഗത്തേക്കു പോകും തോറും ഇതിന് ദൈര്‍ഘ്യം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍, ജ്യോതിശാസ്ത്രപരമായ ഘടകങ്ങള്‍ തുടങ്ങിയവ നിലാവ് കാണുന്നതിനെ സ്വാധീനിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News