Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്നും മഴയ്ക്ക് സാധ്യത,വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഗതാഗത വിഭാഗം

December 27, 2022

December 27, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിൽ ഇന്നും മഴയ്ക്ക് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഗതാഗത വിഭാഗം മുന്നറിയിപ്പ് നൽകി.മഴ മൂലമുള്ള ഗതാഗത തടസ്സങ്ങൾ നിരീക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും പട്രോളിംഗ് വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് അവേർനെസ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ജാബർ ഉദൈബ 'അൽ ശർഖ്' പത്രത്തോട് പറഞ്ഞു.

മഴയുള്ളപ്പോൾ വാഹന ഗതാഗതം സുഗമമാക്കുന്നതിനായി എല്ലാ പ്രധാന പാതകളിലും ഉൾവഴികളിലും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.മഴയിൽ കാഴ്ച മങ്ങാനും വാഹനം തെന്നിമാറാൻ സാധ്യതയുണ്ടെന്നും ഡ്രൈവിങ്ങിലെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.റോഡിന്റെ അവസ്ഥ മനസിലാക്കി ജാഗ്രതയോടെ വാഹനമോടിക്കാനും വിൻഡ്‌ഷീൽഡ് വൈപ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

അതേസമയം,രാജ്യത്ത് ഇന്നും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News