Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ജിസിസി രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ച് ഖത്തറിലേക്ക് വരുന്നവർക്ക് കൊറന്റൈൻ വേണ്ട,യാത്രാ ചട്ടങ്ങളിൽ ഭേദഗതി

May 22, 2021

May 22, 2021

ദോഹ : ജിസിസി രാജ്യങ്ങളിൽ നിന്ന് കോവിഡ്  വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച് ഖത്തറിലെക്ക് വരുന്നവർക്ക്  കൊറന്റൈൻ ആവശ്യമില്ലെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.ഇവർക്ക് എപ്പോൾ വേണമെങ്കിലും ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടാവും..ജി.സി.സി പൗരന്‍മാര്‍, ജി.സി.സി രാജ്യങ്ങളിലെ താമസക്കാര്‍ എന്നിവര്‍ക്ക് ഖത്തറിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതത് രാജ്യങ്ങളിലെ അംഗീകൃത ലബോറട്ടറികളില്‍ നിന്നുള്ള പരിശോധനഫലമാണ് വേണ്ടത്..മൊബൈൽ  ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഉണ്ടാകണം. ഖത്തരി സിം കാര്‍ഡും മൊബൈലില്‍ വേണം.അതേസമയം, ഇന്ത്യ അടക്കമുള്ള ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ജി.സി.സി രാജ്യങ്ങള്‍ വഴി വരുന്നവര്‍ക്ക് ഖത്തറില്‍ ക്വാറന്‍റീന്‍ ഇളവ് ലഭ്യമാകില്ല.

അവസാന ഡോസ് സ്വീകരിച്ച്‌ കഴിഞ്ഞ് 14 ദിവസത്തിന് ശേഷം ഹമദ് വിമാനത്താവളം വഴിയോ അബൂസംറ അതിര്‍ത്തി വഴിയോ എത്തുന്നവര്‍ക്കും ഇത് ബാധകമാണ്. ഇവര്‍ വിമാനത്താവളത്തിലോ അബൂസംറ അതിര്‍ത്തിയിലോ പി.സി.ആര്‍. ടെസ്റ്റിന് വിധേയരാകണം. ബാങ്ക് കാര്‍ഡ് ഉപയോഗിച്ച്‌ ഇതിന് 300 റിയാല്‍ ഫീസ് അടക്കണം. അല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയും ഇതിനുള്ള പണം അടക്കാം. ഫൈസര്‍, മൊഡേണ, ആസ്ട്രസെനക, കോവിഷീല്‍ഡ് ( ആസ്ട്രസെനക), ജാന്‍സന്‍/ജോണ്‍സണ്‍ ആന്‍റ് േജാണ്‍സണ്‍, സിനോഫാം എന്നീ വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ക്വാറന്‍റീനില്‍ ഇളവ് അനുവദിക്കൂ.

അവര്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്‍റീനില്‍ കഴിയേണ്ടിവരും. ഇവരും വാക്സിന്‍ എടുക്കാത്തവരും ഖത്തറില്‍ എത്തിയാലുടന്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്‍റീനില്‍ പ്രവേശിക്കണം. ഡിസ്കവര്‍ ഖത്തറിന്‍െറ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ബുക്ക് െചയ്തതായിരിക്കണം ഇത്.

യാത്ര പുറെപ്പടുന്നതിന് മുമ്പ്ത ന്നെ നിബന്ധനകള്‍ പാലിച്ച്‌ ക്വാറന്‍റീന്‍ ഹോഎത്തുമ്പോൾ  ഇഹ്തിറാസ് ആപ്പിന്‍െറ സ്റ്റാറ്റസ് മഞ്ഞ നിറം ആയിരിക്കുകയും വേണം. വാക്സിന്‍ എടുത്ത രക്ഷിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികള്‍ വാക്സിന്‍ എടുക്കാത്തവര്‍ ആെണങ്കില്‍ അത്തരം കുട്ടികള്‍ക്കും ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്. എന്നാല്‍ രക്ഷിതാക്കളില്‍ ഒരാള്‍ക്ക് ക്വാറന്‍റീന്‍ ഒഴിവാകും. മറ്റേയാള്‍ക്ക് കുട്ടികള്‍ക്കൊപ്പം ക്വാറന്‍റീനില്‍ കഴിയാനാകും. എന്നാല്‍ കുട്ടികളുെട കൂടെ രക്ഷിതാക്കള്‍ക്ക് മാറിമാറി നില്‍ക്കാന്‍ കഴിയില്ല.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News