Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
'ഓള്'ഖത്തറിലെത്തി,പിച്ചിനരികിൽ നിന്ന് മത്സരം കാണാൻ അവസരമൊരുക്കി ക്യൂ.എൻ.ബി

December 07, 2022

December 07, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : കേരളത്തിൽ നിന്ന് 3000 കിലോമീറ്ററിലധികം സഞ്ചരിച്ച് ലോക കപ്പ് കാണാൻ ദോഹയിലെത്തിയ കണ്ണൂർ സ്വദേശി നജിറ നൗഷാദിന്(നാജി നൗഷി) ഖത്തർ നാഷണൽ ബാങ്കിന്റെ സ്വീകരണം. കടുത്ത അർജന്റീന ആരാധകയായ നജീറ ഒക്‌ടോബർ 15 നാണ് ജന്മനാടായ കണ്ണൂരിൽ നിന്ന് യാത്ര ആരംഭിച്ചത്. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർമാരിൽ ഒന്നായ ഖത്തർ നാഷണൽ ബാങ്ക് നജീറക്ക് വിന്റർ വണ്ടർലാൻഡിൽ താമസവും മത്സര ടിക്കറ്റുകളും സമ്മാനിച്ചു.'ഓള് എന്നെഴുതിയ ഖത്തർ ലോകകപ്പ് ഡിസൈനിൽ അലങ്കരിച്ച ഥാർ ജീപ്പിലായിരുന്നു നൗഷിയുടെ യാത്ര.

തന്റെ പ്രിയപ്പെട്ട ടീമിന്റെ മത്സരം കാണാനുള്ള അവരുടെ ദൃഢനിശ്ചയത്തെ മാനിച്ച്, അർജന്റീനയുടെ ടീമിന്റെ കളിയുടെ അവസാന 10 മിനിറ്റ് പിച്ചിൽ നിന്ന് നേരിട്ട് കാണാനുള്ള അവസരവും ക്യുഎൻബി നജീറക്കും കുടുംബത്തിനും വാഗ്ദാനം ചെയ്തു.

ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്ത യാത്ര കോഴിക്കോട്, കൊച്ചി, കോയമ്പത്തൂർ, സേലം, ബംഗളൂരു, ഹംപി, പൂനെ എന്നിവിടങ്ങളിലൂടെയാണ് മുംബൈയിലെത്തിയത്. ഇവിടെ നിന്ന് കപ്പലിലാണ് ജീപ്പ് ഒമാനിൽ എത്തിച്ചത്. ഒമാനിൽ നിന്ന് ദുബായ് വഴി ഖത്തറിലേക്ക് ഡ്രൈവ് ഡ്രൈവ് ചെയ്താണ് അവസാനം തന്റെ സ്വപ്നവേദിയിലേക്ക് എത്തിയത്.

"പ്രതിദിനം 600 കിലോമീറ്റർ ഡ്രൈവ് ചെയ്തിരുന്നു. മിക്ക ദിവസങ്ങളിലും രാവിലെ 6 മണിക്ക് യാത്ര ആരംഭിക്കും. ചിലപ്പോൾ രാത്രിയിലും ഡ്രൈവ് ചെയ്യാറുണ്ട്. ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ടാണ് ഇവിടം വരെ എത്തിയത്. ഞാനൊരു വീട്ടമ്മയാണ്, യാത്ര എന്ന എന്റെ സ്വപ്നം പിന്തുടരാൻ എനിക്ക് കഴിയുമെങ്കിൽ മറ്റുള്ളവർക്കും കഴിയും,” - 34 കാരിയും അഞ്ചു കുട്ടികളുടെ മാതാവുമായ നജീറ നൗഷാദ് പറയുന്നു. വാഹനത്തിന്റെ പിൻഭാഗത്ത് പലചരക്ക് സാധനങ്ങൾ, അടുക്കള ഉപകരണങ്ങൾ, കിടക്ക എന്നിവ എന്നിവ കരുതിയായിരുന്നു ഇവരുടെ യാത്ര. "ഇത് ചക്രങ്ങളിലുള്ള വീടാണ്,” - അവർ  ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.

യാത്ര തുടങ്ങിയപ്പോൾ സാമ്പത്തിക പിന്തുണ കുറവായിരുന്ന നജീറക്ക് പിന്നീട് യൂട്യൂബ് ചാനലിൽ നിന്നും സ്പോൺസർമാരിൽ നിന്നും ഫണ്ട് സമാഹരിക്കാനായി. കുട്ടനാട്ടിൽ നിന്ന് എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സോളോ ഹിച്ച്‌ഹൈക്കിംഗ് പോലുള്ള യാത്രകൾ ഇവർ മുമ്പ് നടത്തിയിരുന്നു. യൂട്യൂബിലും സോഷ്യൽ മീഡിയയിലും 'നാജിനൂഷി സോളോ മോം ട്രാവലർ' എന്ന് അറിയപ്പെടുന്ന നജീറ അവിടെയും തന്റെ സാഹസികതകൾ വ്ലോഗ് ആയി പോസ്റ്റ് ചെയ്യാറുണ്ട്. വെള്ളിയാഴ്ച നടക്കുന്ന അർജന്റീന - നെതർലൻസ് ക്വാർട്ടർ ഫൈനലിൽ തന്റെ പ്രിയപ്പെട്ട താരം മെസ്സി കളിക്കുന്നത് നേരിട്ട് കാണുന്നതിന്റെ ആവേശത്തിലാണ് നജീറ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News