Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സിറ്റി എക്‌സ്‌ചേഞ്ച് ഖിയ ചാമ്പ്യൻസ് ലീഗ്,16ന് കലാശപ്പോരാട്ടം

June 12, 2023

June 12, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: സിറ്റി എക്‌സ്‌ചേഞ്ച് ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്‌ബാള്‍ ടൂര്‍ണമെന്റില്‍  ആവേശകരമായ സെമിഫൈനലിനൊടുവില്‍ സിറ്റി എക്സ്ചേഞ്ച് എഫ്.സിയും സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സിയും ഫൈനലില്‍ കടന്നു.വെള്ളിയാഴ്ച രാത്രിയില്‍ ദോഹ സ്റ്റേഡിയത്തിലായിരുന്നു മൽസരം.ജൂണ്‍ 16നാണ് കലാശപ്പോരാട്ടം.

ആദ്യ സെമിയില്‍ സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്‌.സി, സ്പിരിറ്റ് ഇവന്റ്‌സ് ഒലെ എഫ്‌.സിയെ 3-0ത്തിന് തോല്‍പിച്ചാണ് ഫൈനലിലേക്ക് കടന്നത്. ആദ്യ പകുതിയില്‍ മത്സരം ഗോള്‍രഹിതമായിരുന്നെങ്കിലും സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരി മികച്ചൊരു ഹെഡറിലൂടെ താഹിര്‍ സമാനിലൂടെ ലീഡ് സ്വന്തമാക്കി.

സ്പിരിറ്റ് ഇവന്റ്‌സ് ഒലെ എഫ്‌.സിയുടെ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ക്കിടയിലും മുഹമ്മദ് മുഷറഫും ഫസലുറഹ്‌മാനുമാണ് സഫാരി ഫ്രൈഡേക്ക് വിജയ ഗോളുകള്‍ സമ്മാനിച്ചത്. രണ്ടാം സെമിഫൈനലില്‍, കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകള്‍ തമ്മിലായിരുന്നു അങ്കം. നിലവിലെ ചാമ്ബ്യന്മാരായ സിറ്റി എക്‌സ്‌ചേഞ്ച് എഫ്‌.സി, സീഷോര്‍ മേറ്റ്‌സ് ഖത്തറിനെ 2-1ന് പരാജയപ്പെടുത്തി.

കേരള സന്തോഷ് ട്രോഫി താരം ബുജൈറിന്റെ ഗോളില്‍ സീഷോര്‍ മേറ്റ്‌സ് ഖത്തര്‍ ആദ്യ പകുതിയില്‍ ലീഡ് നേടി. രണ്ടാം പകുതിയില്‍ ആവേശകരമായ തിരിച്ചുവരവ് നടത്തിയ സിറ്റി എക്സ്ചേഞ്ചിനായി ശ്രീക്കുട്ടനും സാദിഖും സ്കോര്‍ ചെയ്ത് വിജയം ഉറപ്പിച്ചു. ജൂണ്‍ 16ന് ദോഹ സ്റ്റേഡിയത്തില്‍ തന്നെയാണ് ഫൈനല്‍ മത്സരമെന്ന് സംഘാടകര്‍ അധികൃതര്‍ അറിയിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News