Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തറിൽ ഇന്ത്യൻ ഫുട്‍ബോളിന്റെ കളിയാവേശത്തിന് കിക് ഓഫ്, ഖിയ ചാമ്പ്യൻസ് ലീഗ് ഔദ്യോഗിക ഉൽഘാടനം ഇന്ന്

May 19, 2023

May 19, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ഖിയ' ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ഔദ്യോഗിക ഉൽഘാടനം ഇന്ന്.

ദോഹ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളോടെയാണ്  ഖത്തറിലെ ഇന്ത്യന്‍ ഫുട്ബാള്‍ ആരാധകർ കാത്തിരുന്ന കാൽപന്ത് കളിയുത്സവത്തിന് തുടക്കമായത്. ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍, കായിക മന്ത്രാലയം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് വിവിധ ടീമുകള്‍ മാറ്റുരക്കുന്ന പോരാട്ടം നടക്കുന്നത്.

ഇന്ന് വൈകുന്നേരം ദോഹ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി ഹമീദ് മുഖ്യാതിഥി ആയി പങ്കെടുക്കും. വൈകിട്ട് ആറു മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ നിരവധി സന്തോഷ് ട്രോഫി, ഐ.എസ്.എല്‍ താരങ്ങള്‍ അണിനിരക്കുന്ന സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരി ടീം പരിചയ സമ്പന്നരായ  ഫോഴ്സ് എക്സ് കെയര്‍ ആന്‍ഡ് ക്യൂയറിനെ നേരിടും. തുടര്‍ന്നാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം നടക്കുക.. ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. 8.30ന് രണ്ടാമത്തെ മത്സരത്തില്‍ സംസ്ഥാന, യൂനിവേഴ്സിറ്റി താരങ്ങള്‍ ബൂട്ടണിയുന്ന സീഷോര്‍ മേറ്റ്സ് ഖത്തറും സാറ്റ് തിരൂരിന്റെ താരങ്ങളുമായി ഗ്രാന്‍ഡ് മാള്‍ എഫ്‌.സിയും ഏറ്റുമുട്ടും. ഗാലറിയില്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News