Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലോകകപ്പിൽ ഖത്തർ ടീമിന് പിന്തുണ അറിയിച്ച് വീടുകളിൽ പതാക ഉയർത്തണമെന്ന് ഖത്തർ ഫുട്‍ബോൾ അസോസിയേഷൻ

October 24, 2022

October 24, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പിന് ഇനി 27  ദിവസങ്ങൾ മാത്രം അവശേഷിക്കെ,.ആദ്യമായി ഫിഫ  ലോകകപ്പിൽ മത്സരിക്കുന്ന ഖത്തർ ടീമിന് പിന്തുണ അറിയിക്കാൻ രാജ്യത്തെ  എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ നിർദേശം.ഖത്തർ ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട് "അൽ-ബൈറാഖ് എബൗ ഓൾ ബി"എന്ന പേരിൽ പ്രത്യേക  കാമ്പയിൻ നടത്തുന്നത്.

രാജ്യത്തെ മുഴുവൻ ജനങ്ങളും കാമ്പയിന്റെ ഭാഗമാകണമെന്നും ക്യൂ.എഫ്.എ സമൂഹമാധ്യമ അക്കൗണ്ടിൽ അഭ്യർത്ഥിച്ചു.സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി തയാറാക്കിയ പ്രത്യേക വീഡിയോയും ഖത്തർ ഫുട്‍ബോൾ അസോസിയേഷൻ  സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.ഗ്രൂപ് എയിൽ ഉൽഘാടന മത്സരത്തിൽ ഇക്വഡോറുമായി നവംബർ 20 നാണ് ഖത്തറിന്റെ ആദ്യമത്സരം.നെതർലാൻഡ്‌സ്, സെനഗൽ എന്നിവയാണ് ഖത്തറിനൊപ്പം ഗ്രൂപ് എയിലുള്ള മറ്റു ടീമുകൾ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News