Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ പണമിടപാടുകൾക്ക് വേഗം കൂടും,മൊബൈൽ പേമെന്റുമായി സെൻട്രൽ ബാങ്ക്

May 06, 2023

May 06, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ:ഡിജിറ്റൽ വാലറ്റിലൂടെ പണമിടപാടുകൾ വേഗത്തിലാക്കാൻ ഖത്തർ സെൻട്രൽ ബാങ്ക് ഖത്തർ മൊബൈൽ പേമെന്റ് (ക്യൂ.എം.പി) പുറത്തിറക്കി. രാജ്യത്തെ വിവിധ ബാങ്കുകളെ ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കുന്ന ക്യൂ.എം.പിയിലൂടെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഡിജിറ്റൽ പണമിടപാട് പൂർത്തിയാക്കാവുന്നതാണ് സംവിധാനം.

രജിസ്റ്റർചെയ്ത മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചാണ് ആപ്പിന്റെ പ്രവർത്തനം. സ്വദേശികൾക്കും താമസക്കാർക്കും ക്യൂ.എം.പി വാലറ്റ് സേവനം ഉപയോഗിച്ച് മറ്റു വ്യക്തികളിലേക്കും ഷോപ്പിങ്ങിനും ബാങ്ക് ഇടപാടും നടത്താൻ കഴിയും. എ.ടി.എം കാർഡോ കറൻസിയോ മറ്റു ഇടപാടുകളോ ഇല്ലാതെ നേരിട്ട് പണമിടപാട് നടത്താൻ ഈ സംവിധാനം ഉപയോഗിച്ച് കഴിയും.

ബാങ്കുകളിൽ രജിസ്റ്റർചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് അതത് ബാങ്കുകൾ നൽകുന്ന ആപ്പ് വഴിയാണ് ഡിജിറ്റൽ വാലറ്റ് രജിസ്റ്റർ ചെയ്യേണ്ടത്. തുടർന്ന് വാലറ്റിലേക്ക് പണം മാറ്റിയ ശേഷം അതിവേഗത്തിൽതന്നെ ഉപയോഗിക്കാം. മൊബൈൽ നമ്പർ നൽകിയോ കടകൾ, സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവരുടെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ പണം അയക്കാം.

മിനിമം ബാലൻസില്ലാതെ തന്നെ ഡിജിറ്റൽ വാലറ്റ് തയാറാക്കാം. കുറഞ്ഞ കമീഷൻ നിരക്ക് മാത്രമായിരിക്കും ബാങ്കുകൾ ഈടാക്കുന്നത്. വിവിധ ബാങ്കുകൾ തങ്ങളുടെ ഡിജിറ്റൽ വാലറ്റുകൾ ആപ്പിനൊപ്പംതന്നെ തയാറാക്കിയിട്ടുണ്ട്.

ക്യൂ.ഐ.ഐ.ബി, ദോഹ ബാങ്ക്, ക്യൂ.എൻ.ബി, അഹ്‍ലി ബാങ്ക്, എച്ച്.എസ്.ബി.സി, ദുഖാൻ ബാങ്ക്, ക്യൂ.ഐ.ബി, കമേഴ്സ്യൽ ബാങ്ക്, മസ്റഫ് അൽ റയാൻ, അറബ് ബാങ്ക്, ഐ പേ ഇ വാലറ്റ് എന്നിവ ഉപയോഗിച്ച് വാലറ്റ് രജിസ്റ്റർ ചെയ്ത് മൊബൈൽ പേമെന്റ് നടത്താം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News