Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ബലി പെരുന്നാൾ,ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി)കൂടുതൽ 'ഈദിയ എടിഎം' മെഷീനുകൾ സ്ഥാപിച്ചു

June 21, 2023

June 21, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ബലി പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) 'ഈദിയ എടിഎം' സേവനം വിപുലീകരിക്കുന്നു.ഈദിയ എ.ടി.എം വഴി ഉപയോക്താക്കൾക്ക് ചെറിയ തുകകൾ വരെ പിൻവലിക്കാൻ അവസരമുണ്ടാകും.5,10,50,100 റിയാലുകൾ ഇതുവഴി പിൻവലിക്കാം.പരമ്പാരാഗത അറബ് ഖത്തർ സംസ്കാരം അനുസരിച്ച്, പെരുന്നാൾ ദിനത്തിൽ പ്രത്യേകിച്ച് കുട്ടികൾക്ക് ചെറിയ തുകകൾ സമ്മാനമായി നൽകുന്ന പതിവുണ്ട്.

ജൂൺ 22 മുതൽ ഈ സേവനം ലഭ്യമാകും, വാൻഡോം മാൾ, അൽ മിർഖാബ് മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്ര ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസ്ം മാൾ, അൽ ഖോർ മാൾ, അൽ മീര (അൽ ഖോർ മാൾ, അൽ മീര(തുമാമ,മുഐതർ),ദോഹ വെസ്റ്റ്തു വാക് തുടങ്ങി  10 വ്യത്യസ്ത സ്ഥലങ്ങളിൽ എടിഎമ്മുകൾ സ്ഥാപിച്ചിട്ടുണ്ട്. തുമാമയും മുഐതറും) ദോഹ വെസ്റ്റ് വാക്ക്.

കഴിഞ്ഞ ഈദ് അൽ ഫിത്തറിനോട് അനുബന്ധിച്ചാണ്  ക്യുസിബി ഈദിയ എടിഎം സേവനം ആരംഭിച്ചത്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക് https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News