Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ വിസാ സമയപരിധി കഴിഞ്ഞവർക്കുള്ള പദവി ശരിയാക്കൽ, അനുമതിയില്ലാത്തവരുടെ കാര്യത്തിൽ ഇന്ത്യൻ എംബസി ഇടപെടണം

October 16, 2021

October 16, 2021

അൻവർ പാലേരി 

ദോഹ : ഖത്തറിൽ വിസാകാലാവധി കഴിഞ്ഞവർക്ക് നിയമാനുസൃതമായി പദവി ശരിയാക്കാൻ അനുവദിച്ചിരുന്ന സമയപരിധി ഒക്ടോബർ പത്തിന് ആരംഭിച്ചെങ്കിലും എല്ലാവർക്കും ഇതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു.വിസാ കാലാവധി കഴിഞ്ഞ് തുടരുന്നവര്‍ക്കും എന്‍ട്രി എക്‌സിറ്റ് നിയമ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കുമാണ് ആഭ്യന്തര മന്ത്രാലയം ഒന്നര മാസത്തിലേറെ സമയപരിധി പ്രഖ്യാപിച്ചത്.പിഴയൊന്നും കൂടാതെ ഇവർക്ക് ഇക്കാലയളവിൽ പദവി ശരിയാക്കാവുന്നതാണ്. ഒക്ടോബര്‍ 10 മുതല്‍ ഡിസംബവര്‍ അവസാനം വരെ ഇത്തരക്കാര്‍ക്ക് പ്രത്യേക അപേക്ഷ നല്‍കി സ്റ്റാറ്റസ് നിയമവിധേയമാക്കാം. ഇത് പ്രകാരം എൻട്രി, എക്സിറ്റ് താമസ നിയമങ്ങൾ, ഫാമിലി വിസിറ്റ് വിസാ നിയമങ്ങൾ എന്നിവ ലംഘിച്ച എല്ലാ പ്രവാസികൾക്കും സ്റ്റാറ്റസ് നിയമവിധേയമാക്കാൻ കഴിയുന്നുണ്ടെങ്കിലും മറ്റു പല വിഭാഗങ്ങളിലും പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് വിവരം.

നിലവിൽ കമ്പനി വിസയിലുള്ളവർക്ക് മാത്രമാണ് പദവി ശരിയാക്കാൻ കഴിയുന്നത്.ഏറ്റെടുക്കാൻ തയാറുള്ള മറ്റൊരു കമ്പനിയുടെ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ ഇവർക്ക് പിഴയൊന്നും കൂടാതെ പുതിയ കമ്പനിയിലേക്ക് മാറാവുന്നതാണ്.അതേസമയം,ഗാർഹിക വിസയിലുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല.കമ്പനി വിസയിലെത്തി വിസാ നടപടികൾ പൂർത്തിയാക്കാത്തവർ,ഓൺ അറൈവൽ വിസയിലെത്തി കാലാവധി കഴിഞ്ഞവർ എന്നിവർക്കെല്ലാം സാവകാശം അനുവദിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇവരുടെ അപേക്ഷകൾ സ്വീകരിക്കാൻ പോലും അധികൃതർ തയാറാവുന്നില്ലെന്ന് നിരവധി പേർ ന്യൂസ്‌റൂമിനോട് പറഞ്ഞു.കോവിഡിന് മുമ്പ് ഓൺഅറൈവൽ,സന്ദർശക വിസകളിൽ എത്തിയവർക്ക് സെപ്തബർ വരെ വിസാ കാലാവധി സ്വമേധയാ പുതുക്കി നൽകിയിരുന്നു.എന്നാൽ ഒക്ടോബറോടെ ഈ ആനുകൂല്യം നിർത്തലാക്കിയിട്ടുണ്ട്.പകരം,പിഴ കൂടാതെ പതിനഞ്ചു ദിവസത്തെ സാവകാശത്തിന് ശേഷം ഇവരോട് രാജ്യം വിടാനാണ് പുതിയ നിർദേശം. 

അതേസമയം,കഴിഞ്ഞ ദിവസങ്ങളിൽ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് വിഭാഗത്തിലും നിർദിഷ്ട കേന്ദ്രങ്ങളിലും പദവി ശരിയാക്കാൻ എത്തുന്ന ഇത്തരക്കാരുടെ അപേക്ഷകൾ സ്വീകരിക്കാതെ  തിരിച്ചയക്കുകയാണ്. അതുകൊണ്ടു തന്നെ, ഇന്ത്യൻ എംബസി ഇടപെട്ട് ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

ഉമ്മു സലാല്‍, ഉമ്മു സുനൈം (ഇൻഡസ്ട്രിയൽ എരിയ), മിസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളെയാണ് ഒത്തുതീര്‍പ്പിനായി സമീപിക്കേണ്ടത്.ച്ചയ്ക്ക് ഒരു മണി മുതല്‍ ആറു മണി വരെ ഒത്തുതീര്‍പ്പിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന സമയം.

ഖത്തർ സിറ്റി എക്സ്ചേഞ്ചിൽ ഒരു ഖത്തർ റിയാലിന്റെ ഇന്ത്യൻ വിനിമയ നിരക്ക് 20.47 പൈസ.ആപ് : 20.52 

 


Latest Related News