Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ പൊതുസ്ഥലങ്ങൾ കലാ,സാംസ്കാരികാനുഭവങ്ങളുടെ തുറന്ന കാൻവാസാകും,40 കലാസൃഷ്ടികളുമായി ഖത്തർ മ്യുസിയം

October 11, 2022

October 11, 2022

അൻവർ പാലേരി
ദോഹ : ലോകകപ്പ് വേളയിൽ സ്റ്റേഡിയങ്ങളിൽ കാൽപ്പന്തിന്റെ ചലനങ്ങൾക്കൊപ്പം ആരവങ്ങളുയരുമ്പോൾ  ഖത്തറിലെ പൊതുഇടങ്ങൾ കലാസാംസ്കാരികാനുഭവങ്ങളുടെ കാൻവാസാക്കാൻ ഒരുങ്ങുകയാണ് ഖത്തർ മ്യുസിയം.രാജ്യത്തെത്തുന്ന സന്ദർശകർക്ക് മികച്ച കലാ,സാംസ്കാരികാനുഭവങ്ങൾ പകരാൻ രാജ്യത്തുടനീളം നാൽപതോളം കലാസൃഷ്ടികളും ഇൻസ്റ്റലേഷനുകളും സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.

ജെഫ് കൂൺസ്, യായോയ് കുസാമ, ഷൗഖ് അൽ മന തുടങ്ങിയ അന്തർദേശീയ, പ്രാദേശിക കലാകാരന്മാരുടെ ഇൻസ്റ്റാളേഷനുകളാണ് ദോഹയിലെ സൂഖ് വാഖിഫ് മുതൽ പലയിടങ്ങളിലായി സ്ഥാപിക്കുന്നത്.ഖത്തറിലെ വൈവിധ്യമാർന്ന സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന  'ഖത്തർ ക്രിയേറ്റ്സി'ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

"നഗര കേന്ദ്രത്തിന് ചുറ്റും മാത്രമല്ല, പടിഞ്ഞാറൻ തീരത്തെ അൽ സുബാറ പ്രദേശത്തേക്ക് പോലും ഈ കലാപ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യമാക്കുന്നത്. നിരവധി വ്യത്യസ്ത കലാകാരന്മാരെ ഒരു രാജ്യത്തേക്ക് ഒരുമിച്ച് കൊണ്ടുവരികയും  സമൂഹത്തിലെ വ്യത്യസ്ത അംഗങ്ങളുമായി സംവദിക്കാനും സംഭാഷണം നടത്താനും പൊതുസ്ഥലങ്ങളിലെ ഇത്തരം കലാസൃഷ്ടികളിലൂടെ കഴിയും.” പബ്ലിക് ആർട്  ക്യൂറേറ്റോറിയൽ പ്ലാനിംഗ് മേധാവി സാറാ ലോലർ ഒരു ഓൺലൈൻ പോർട്ടലിനോട് പറഞ്ഞു.

ജെഫ് കൂൺസ് "ഡുഗോങ്"എന്ന കലാസൃഷ്ടി 21 x 31 മീറ്റർ വലുപ്പത്തിലുള്ള കൂറ്റൻ ശിൽപമാണ്..നൂറ്റാണ്ടുകളായി ഖത്തറിന്റെ ഉപദ്വീപിന് ചുറ്റുമുള്ള ജലാശയങ്ങളിൽ വസിച്ചിരുന്ന പുരാതന സമുദ്ര സസ്തനിയുടെ മാതൃകയിൽ നിർമിച്ച ശിൽപം  ദോഹയിലെ അൽ മസ്റ പാർക്കിലാണ് സ്ഥാപിക്കുന്നത്.

ലെബനൻ ആർട്ടിസ്റ്റ് സിമോൺ ഫത്തൽ സുബാറയിൽ സ്ഥാപിക്കാനായി  ടെന്റുകളുടെ ആകൃതിയിൽ മൂന്ന് നീല ഗ്രാനൈറ്റ് ശിൽപങ്ങളാണ് പൂർത്തിയാക്കുന്നത്. പ്രദേശത്തിന്റെ ചരിത്രവും നാടോടി പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കും ഈ ശിൽപം.

40 പുതിയ ഇൻസ്റ്റാളേഷനുകളിൽ ഖത്തറി കലാകാരന്മാരായ ഷൗഖ് അൽ മനയുടെയും ഷുവാ അലിയുടെയും കലാസൃഷ്ടികൾ ആദ്യമായാണ് ആർട്  ഗാലറികൾക്ക് പുറത്ത് ഇടം പിടിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News