Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
യു.എ.ഇയിൽ പുതിയ ഖത്തർ അംബാസഡർ ഉടൻ സ്ഥാനമേൽക്കും,അമീർ ഉത്തരവിറക്കി

July 24, 2023

July 24, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ:നീണ്ട ഇടവേളക്ക് ശേഷം യു.എ.ഇയിൽ പുതിയ ഖത്തർ സ്ഥാനപതിയെ നിയമിക്കുന്നു. ഡോ. സുല്‍ത്താന്‍ സല്‍മീന്‍ സയീദ് അല്‍ മന്‍സൂരിയെ യു എ ഇയിലെ ഖത്തറിന്റെ സ്ഥാനപതിയായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നിയമന ഉത്തരവിറക്കി.

നേരത്തെ, ചൈനയിലും ഓസ്ട്രിയയിലും ഖത്തറിന്റെ അംബാസഡറായി അൽ മൻസൂരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഖത്തറിനെതിരായ ഉപരോധം പിൻവലിച്ച ശേഷം ഇരു രാജ്യങ്ങളിലും പുതിയ അംബാസഡർമാരെ നിയമിക്കാൻ തീരുമാനമായിരുന്നു.ഇതിന്റെ തുടർച്ചയായാണ് അമീർ പുതിയ നിയമന ഉത്തരവിറക്കിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News