Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മലയാളി കുടുംബത്തിന്റെ കണ്ണീരൊപ്പാൻ വിദ്യാഭ്യാസ മന്ത്രി,മരിച്ച കുട്ടിയുടെ വീട്ടിലെത്തി അനുശോചനമറിയിച്ചു

September 12, 2022

September 12, 2022

അൻവർ പാലേരി 

ദോഹ : ഖത്തറിൽ സ്‌കൂൾ ബസിൽ മരിച്ച നാല് വയസ്സുകാരി മിൻസ മറിയം ജേക്കബിന്റെ വീട്ടിലെത്തി ഖത്തർ വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ-നുഐമി അനുശോചനം അറിയിച്ചു. ഇന്ന്(തിങ്കളാഴ്ച) മരിച്ച കുട്ടിയുടെ വീട്ടിൽ നേരിട്ടെത്തിയാണ് മാതാപിതാക്കളായ കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോയേയും സൗമ്യയെയും മന്ത്രി ആശ്വസിപ്പിച്ചത്.വിദ്യാർത്ഥികളുടെ സുരക്ഷക്ക് രാജ്യം അതീവ പ്രാധാന്യമാണ് നൽകുന്നതെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.

ഞായറാഴ്ച രാവിലെയാണ് ഖത്തറിലെ പ്രവാസി സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.അല്‍ വക്‌റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ഡൻ സ്‌കൂളിൽ  കെ ജി 1 വിദ്യാര്‍ഥിനിയായിരുന്ന കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബിന്റെ ജന്മദിനമായിരുന്നു ഇന്നലെ. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച്‌ ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസിന്റെ ഡോര്‍ അടച്ചു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.

സ്‌കൂളിലെത്തി മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഉറക്കത്തിലായിരുന്ന മിന്‍സ മാത്രം പുറത്തിറങ്ങിയില്ല. ബസ് പരിശോധിക്കാതെ ഡ്രൈവര്‍ വാഹനം അടച്ച്‌ പോയി. തുറസായ സ്ഥലത്താണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. മണിക്കൂറുകള്‍ക്ക് ശേഷം ബസ് ജീവനക്കാര്‍ ഡ്യൂട്ടിക്കായി തിരികെ എത്തിയപ്പോഴാണ് ബസിനുള്ളില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രാലയം വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/CnQu0Sm89HsFGubs4fWsFeഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News