Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ മതഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്ന് ഖത്തർ

January 31, 2023

January 31, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ അഭിമാനിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ മതഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഖത്തർ.

സ്റ്റോക്ക്‌ഹോമിലും കോപ്പൻഹേഗനിലും ഖുർആൻ പതിപ്പുകൾ  കത്തിച്ച സംഭവം ശതകോടിക്കണക്കിന് മുസ്‌ലിംകളെ അനാദരിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇത്തരം ഭീകരതക്ക് പ്രേരണ നൽകുന്നതുമാണ്.തിങ്കളാഴ്ച ദോഹയിൽ ആരംഭിച്ച  പാർലമെന്ററി അസംബ്ലികളുടെ മൂന്നാം തീവ്രവാദ വിരുദ്ധ ഏകോപന യോഗത്തിൻറെ ഉദ്ഘാടന പ്രസംഗത്തിൽ ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമാണ് ഇക്കാര്യം പറഞ്ഞത്.

സ്വീഡൻ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിരവധി തീവ്ര വലതുപക്ഷ നേതാക്കൾ വിശുദ്ധ ഖുർആനെ അവഹേളിക്കുന്നത് യൂറോപ്പിലെ ഇത്തരം പ്രവണതകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.ഇത്തരം പ്രതിഷേധ പ്രകടനങ്ങളെല്ലാം "അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ" നടന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നിർഭാഗ്യവശാൽ പല രാജ്യങ്ങളും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കാനും മതപരമായ വിശുദ്ധിയെ കടന്നാക്രമിക്കാനുള്ള അവസരമൊരുക്കുകയാണ്.ഇത്തരം നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കർമ്മ പദ്ധതിക്ക് രൂപം നൽകണമെന്നും അൽ ഗാനിം ആവശ്യപ്പെട്ടു.

സ്‌റ്റോക്ക്ഹോമിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിക്കാന്‍ സ്വീഡിഷ് അധികാരികള്‍ തീവ്ര വലതുപക്ഷ അംഗത്തിന് അനുമതി നൽകിയതിനെതിരെ അറബ് ലോകത്ത് വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News