Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ മുൻ ദേശീയ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന സയീദ് ബിൻ സാദ് അൽ മിസ്‌നാദ് നിര്യാതനായി

June 18, 2023

June 18, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തർ മുൻ ദേശീയ ഫുട്‍ബോൾ താരവും പരിശീലകനുമായിരുന്ന സയീദ് ബിൻ സാദ് അൽ മിസ്‌നാദ് അസുഖത്തെ തുടർന്ന് ശനിയാഴ്ച അന്തരിച്ചതായി ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ (ക്യുഎഫ്‌എ) അറിയിച്ചു.

അൽഖോർ ക്ലബ്ബിൽ കായിക ജീവിതം ആരംഭിച്ച മിസ്‌നാദ്‌ പിന്നീട് 1985-ൽ വിരമിക്കുന്നതിന് മുമ്പ് അൽ സദ്ദ് ക്ലബ്ബിൽ ചേർന്നിരുന്നു. ഖത്തറിന്റെ ഫുട്ബോൾ ചരിത്രത്തിലെ നിർണായക പദവികളൾ വഹിച്ചിട്ടുണ്ട്.രാജ്യത്തെ ആദ്യ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായ എവറിസ്റ്റോ ഡി മാസിഡോ ഫിൽഹോയുടെ അസിസ്റ്റന്റായി ജോലി ചെയ്തതിന് ശേഷം സാങ്കേതിക ഉപദേശകനായി ദേശീയ ടീമിനൊപ്പം പ്രവർത്തിക്കുകയായിരുന്നു.

സാങ്കേതിക ഉപദേഷ്ടാവ് എന്ന നിലയിൽ,2019 ലെ ഏഷ്യാകപ്പ് നേട്ടത്തിലേക്ക് ഖത്തർ ടീമിനെ നയിച്ച സംഘത്തിൽ മിസ്‌നാദിന്റെ പങ്ക് നിർണായകമായിരുന്നു.

അൽ മിസ്‌നാദിന്റെ വിയോഗം പരിശീലന മേഖലയിലെ തീരാ നഷ്ടമായാണ് ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി വിശേഷിപ്പിച്ചത്..ക്യാപ്റ്റൻ സയീദ് ബിൻ സാദ് അൽ മിസ്‌നാദിന്റെ വിടവാങ്ങലോടെ ദേശീയ ഫുട്‌ബോളിന് കോച്ചിംഗ് രംഗത്തെ ഉജ്ജ്വലമായ സാന്നിധ്യം  നഷ്ടമായതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News