Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കാനഡയ്ക്ക് ക്രൊയേഷ്യൻ പ്രഹരം,ഗ്രൂപ്പിൽ മൊറോക്കോയെ മറികടന്നു

November 27, 2022

November 27, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ : ഖത്തർ ലോകകപ്പിൽ ഇന്ന് വൈകീട്ട് നടന്ന മൂന്നാമത്തെ മത്സരത്തിൽ കാനഡയ്‌ക്കെതിരെ ക്രൊയേഷ്യക്ക് മിന്നും ജയം.ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ക്രൊയേഷ്യ കാനഡയെ നിലംപരിശാക്കിയത്.

കളി തുടങ്ങി മിനുറ്റുകൾക്കകം അൽഫോൻസോ ഡേവിസ് ആദ്യ ഗോളടിച്ച് ക്രൊയേഷ്യയെ ഞെട്ടിച്ചെങ്കിലും ആന്ദ്രേ കാമ്രിച്  36 ആം മിനുട്ടിൽ ഗോൾവല കുലുക്കി കാനഡയുടെ മുന്നേറ്റത്തെ തടയുകയായിരുന്നു.എട്ടു മിനുട്ടിനു ശേഷം മാർകോ ലിവായ കൂടി കാനഡയുടെ ഗോൾവലയിലേക്ക് ഇരച്ചുകയറിയതോടെ ക്രൊയേഷ്യയുടെ വിജയം ഉറപ്പാവുകയായിരുന്നു.എഴുപതാം മിനുട്ടിൽ ആന്ദ്രേ കാമ്രിച് തന്നെ വീണ്ടും കാനഡയ്ക്ക് പ്രഹരമേൽപിച്ചു.ഇഞ്ചുറി ടൈമിൽ ലോവറോ മേയർ സ്‌കോർ ചെയ്തതോടെ കാനഡയുടെ പതനം പൂർത്തിയായി.

ഇതോടെ ക്രൊയേഷ്യയും മൊറോക്കോയും നാലു പോയിന്റുകൾ വീതം നേടിയെങ്കിലും ഗ്രൂപ്പിൽ ക്രൊയേഷ്യ ഒന്നാമതെത്തി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News