Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സിറിയയെ അറബ് ലീഗിൽ തിരിച്ചെടുത്ത നടപടി,ഖത്തർ വിട്ടുനിൽക്കും

May 18, 2023

May 18, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: അറബ് ലീഗിലേക്ക് മടങ്ങിവരാന്‍ സിറിയക്ക് അവസരമൊരുക്കിയ അറബ് രാഷ്ട്രങ്ങളുടെ സമവായ ശ്രമത്തില്‍ നിന്നും ഖത്തര്‍ വിട്ടുനില്‍ക്കുന്നു. 12 വര്‍ഷത്തെ സസ്പെന്‍ഷനുശേഷം സിറിയയെ അറബ് ലീഗിലേക്ക് തിരിച്ചെടുക്കുന്നതിനായി അറബ് രാഷ്ട്രങ്ങള്‍ സമവായ ശ്രമത്തിന് അവസരമൊരുക്കിയിരുന്നു. അനദോലു ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘സിറിയയില്‍ സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കാനുള്ള പരിഹാരം സിറിയന്‍ ജനതയെ തൃപ്തിപ്പെടുത്തണം,’ ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നലീന ബെയര്‍ബോക്കുമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സിറിയന്‍ ഭരണകൂടവുമായുള്ള ബന്ധത്തില്‍ ഓരോ അറബ് രാജ്യത്തിനും അവരുടേതായ തീരുമാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രതിസന്ധിക്ക് ‘നീതിയും സമഗ്രവുമായ പരിഹാരം’ കണ്ടെത്തുന്നതിലാണ് ‘ഏക പരിഹാരം’ ഉള്ളതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe 


Latest Related News