Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വേഷത്തിലുമുണ്ട് സവിശേഷതകൾ, ഖത്തർ ദേശീയ ടീമിനുള്ള ലോകകപ്പ് ജെഴ്‌സികൾ പുറത്തിറക്കി

September 15, 2022

September 15, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പിന് പന്തുരുളാൻ 66 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ആതിഥേയരായ ഖത്തർ,ഫിഫ ലോകകപ്പ് 2022 ജേഴ്‌സികൾ പുറത്തിറക്കി, മെറൂൺ (ഹോം), വെള്ള (എവേ) ടീഷർട്ടുകൾ ധരിച്ചായിരിക്കും അൽ അന്നാബി താരങ്ങൾ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ പന്തുതട്ടാനെത്തുക. നൈക്കിയയാണ് ഖത്തർ ടീമിനുള്ള ആകർഷകമായ ജെഴ്‌സികൾ ഡിസൈൻ ചെയ്തത്..

ഹോം കിറ്റിൽ(മെറൂൺ) കയ്യിൽ ഖത്തരി പതാകയെ പ്രതിഫലിപ്പിക്കുന്ന ഡെസേർട്ട് മെറൂണും കയ്യിൽ വെളുത്ത സെറേറ്റഡ് ട്രിമ്മും സംയോജിപ്പിച്ചാണ് ജെഴ്‌സി ഒരുക്കിയത്. നെഞ്ചിന് മുകളിലെ ചിഹ്നം ഖത്തറിന്റെ ആതിഥേയ രാഷ്ട്ര പദവി ഉയർത്തിക്കാട്ടുന്നതാണ്.

എവേ കിറ്റ്(വെളുത്ത ജെഴ്‌സി) ഖത്തറിന്റെ തീരപ്രദേശത്തെ പ്രതീകവൽക്കരിക്കുന്ന അലങ്കാരചാർത്തുകളോടെയാണ് തയാറാക്കിയത്. പഴയ തീരദേശ സംസ്കൃതിയിലെ മുത്ത് ഖനനത്തിന്റെ  ചരിത്രമാണ് ഈ ഗ്രാഫിക് ഓവർലേ പ്രതീകവൽക്കരിക്കുന്നത്.

നവംബർ 20ന് ഇക്വഡോറിനെതിരായ ഗ്രൂപ്പ് എ മത്സരത്തോടെയാണ് ഖത്തർ ലോകകപ്പിന് തുടക്കമാവുന്നത്. ഗ്രൂപ്പിൽ സെനഗലും നെതർലൻഡും ഉൾപ്പെടുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക  


Latest Related News