Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തര്‍ യൂണിവേഴ്‌സിറ്റി ബാച്ചിലേഴ്‌സ് ബിരുദത്തിനുള്ള അപേക്ഷ ക്ഷണിച്ചു

May 01, 2023

May 01, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തര്‍ യൂണിവേഴ്‌സിറ്റി ബാച്ചിലേഴ്‌സ് ബിരുദത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. മറ്റ് സര്‍വകലാശാലകളില്‍ നിന്ന് മാറുന്ന വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം ബാച്ചിലേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും മെയ് 10 വരെ ഈ അവസരം പ്രയോജനപ്പെടുത്താം.

പുതിയ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 8 മുതല്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 70 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദ കോഴ്‌സിലേക്ക് അപേക്ഷിക്കാനാവുകയെന്ന് ക്യുയു അഡ്മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കല, ശാസ്ത്രം, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, സാമ്പത്തിക ശാസ്ത്രം, നിയമം, ശരീഅത്ത്, ഇസ്ലാമിക് സ്റ്റഡീസ്, വിദ്യാഭ്യാസം, ആരോഗ്യ ശാസ്ത്രം, നഴ്‌സിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 70 ശതമാനം മാര്‍ക്കും മെഡിക്കല്‍ ബിരുദത്തിന് അപേക്ഷിക്കുന്നവര്‍ക്ക് 85 ശതമാനം മാര്‍ക്കും ഫാര്‍മസി കോളേജിലേക്കുള്ള അപേക്ഷകര്‍ക്ക് 80 ശതമാനം മാര്‍ക്കും വേണം.

പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രവേശന അപേക്ഷ വഴിയും രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം സേവന സംവിധാനം (മൈ ബാനര്‍) വഴിയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News