Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്നുള്ള വിമാനയാത്രക്കാർ ശ്രദ്ധിക്കുക,സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശം

June 09, 2022

June 09, 2022

ദോഹ : ഖത്തറിലേക്ക് വരുന്നവരും പുറത്തേക്ക് യാത്രചെയ്യുന്നവരും കൈയ്യിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും അധികാരികളെ അറിയിക്കണമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
50,000 റിയാലില്‍ അധികം കറന്‍സിയോ, വിദേശ കറന്‍സിയോ സ്വര്‍ണം, വജ്രം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള മറ്റു വസ്തുക്കള്‍ എന്നിവ യാത്രാ സമയത്ത് കൈവശമുണ്ടെങ്കില്‍ ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പും ഖത്തറില്‍  നിന്നും പുറപ്പെടുന്നതിനു മുന്‍പും ഇക്കാര്യം ഉറപ്പുവരുത്തണമെന്നാണ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശം. ഖത്തര്‍ കസ്റ്റംസ് ജനറല്‍ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായിരിക്കണം ഇത്. കര-വ്യോമ-ജല ഗതാഗതമടക്കം രാജ്യത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ഇത് ബാധകമായിരിക്കും.
അതേസമയം, തെറ്റായ വിവരങ്ങള്‍ നല്‍കിയാലോ വിവരങ്ങള്‍ നല്‍കാതിരിതിരിക്കുകയോ ചെയ്യുന്നവര്‍ കര്‍ശന നടപടിക്ക് വിധേയരാകേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കസ്റ്റംസ് ഡിക്ലറേഷന്‍ ഫോമുകള്‍ പുറപ്പെടല്‍, ആഗമന കേന്ദ്രങ്ങളിലെ പ്രത്യേക കൗണ്ടറുകളില്‍ ലഭ്യമായിരിക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News