Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകപ്പ് ടിക്കറ്റുകൾ മറ്റൊരാളുടെ പേരിലേക്ക് മാറ്റാം,മൊബൈൽ ആപ്ലിക്കേഷൻ ഒക്ടോബറിൽ

September 24, 2022

September 24, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ലോകകപ്പ് മത്സരങ്ങൾക്കായി ടിക്കറ്റ് സ്വന്തമാക്കിയവർക്ക് ടിക്കറ്റ്  മറ്റൊരാളുടെ പേരിലേക്ക് മാ റ്റാനുള്ള മൊബൈൽ ആപ്ലിക്കേഷൻ അടുത്ത മാസം ആദ്യം പുറത്തിറക്കും.അൽ-കാസ് ചാനലിലെ മജ്‌ലിസ് പരിപാടിക്കിടെ, ലോകകപ്പ് ടിക്കറ്റുകൾ എങ്ങനെ കൈമാറ്റം ചെയ്യാമെന്നത്  സംബന്ധിച്ചുള്ള ചോദ്യത്തിന്  മറുപടിയായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയിലെ ഹയ്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് അലി അൽ-കുവാരിയാണ് ഇക്കാര്യം പറഞ്ഞത്. കുടുംബത്തിനോ സുഹൃത്തുക്കൾക്കോ വേണ്ടി വാങ്ങിയ ടിക്കറ്റുകൾ പിന്നീട് മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ മൊബൈൽ ആപ്ലിക്കേഷൻ വഴി സാധിക്കും.

കഴിഞ്ഞ അറബ് കപ്പ് ടിക്കറ്റിന്റെ കൈമാറ്റങ്ങൾക്കുപയോഗിച്ച  അതേ സംവിധാനം തന്നെയായിരിക്കും ഇതിന് ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പ് മത്സരങ്ങൾക്കുള്ള എല്ലാ ടിക്കറ്റുകളും ഇത്തരത്തിൽ കൈമാറ്റം ചെയ്യാമെന്നും  അതിനാൽ ഒരു വ്യക്തിക്ക് ടിക്കറ്റുകൾ വാങ്ങിയ അക്കൗണ്ടിന്റെ ലോഗിൻ ഡാറ്റ ഉപയോഗിച്ച് പുതിയ ആപ്ലിക്കേഷനിൽ പ്രവേശിക്കാമെന്നും അൽ-കുവാരി വ്യക്തമാക്കി.

ഹയ്യ രജിസ്ട്രേഷന് ശേഷം, വാങ്ങിയ എല്ലാ ടിക്കറ്റുകളും പുതിയ ആപ്ലിക്കേഷനിൽ കാണാനാവുമെന്നും  ടിക്കറ്റ് ഉടമയുടെ പേര് എളുപ്പത്തിൽ മാറ്റാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News