Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്റര്‍കോം ദോഹ കോണ്‍ഫറന്‍സിന് ഖത്തര്‍ ആതിഥേയത്വം വഹിക്കും

April 05, 2023

April 05, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഇന്റര്‍കോം ദോഹ കോണ്‍ഫറന്‍സിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്ന് ഖത്തര്‍ മ്യൂസിയം അറിയിച്ചു. സാംസ്‌കാരിക സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും മ്യൂസിയത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും ട്രെന്‍ഡുകളും ചര്‍ച്ച ചെയ്യുന്നതും ആയിരിക്കും ലോകമെമ്പാടുമുള്ള മ്യൂസിയം പ്രൊഫഷണലുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഇന്റര്‍കോം ദോഹ 2023 കോണ്‍ഫറന്‍സ്.

ഇന്റര്‍ കോം ദോഹ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് മെയ് 7 മുതല്‍ 9 വരെ നൈപുണ്യവും ചിന്താഗതിയും രൂപപ്പെടുത്തുന്നതിനായുള്ള വിഷണറി ലീഡര്‍ കോണ്‍ഫറന്‍സ് ഖത്തര്‍ ദേശീയ മ്യൂസിയത്തില്‍ നടക്കും. സിഎംഎം, ഐകോം സീ, ഐകോം ക്രൊയേഷ്യ എന്നിവയുടെ സഹകരണത്തോടെ ഐകോം-ഇന്റര്‍കോം സംഘടിപ്പിക്കുന്നതാണ് വിഷണറി ലീഡര്‍ കോണ്‍ഫറന്‍സ്.

മ്യൂസിയം നവീകരണത്തിലും സാംസ്‌കാരിക നയതന്ത്രത്തിലും ഒരു ആഗോള നേതാവ് എന്ന നിലയില്‍ ലോകമെമ്പാടുമുള്ള മ്യൂസിയം പ്രൊഫഷണലുകള്‍ക്കായി അറിവ് പങ്കിടുന്നതില്‍ ഖത്തര്‍ മ്യൂസിയത്തിന് അഭിമാനമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. മുഖ്യപ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ശില്പശാലകള്‍ എന്നിവയിക്കുള്ള വേദിയാകും ഖത്തര്‍ മ്യൂസിയം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News