Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അഭയാർത്ഥികൾക്കും ലോകകപ്പ് ആസ്വദിക്കാം,ക്യാമ്പുകളിൽ ഫാൻസോണുകൾ സ്ഥാപിക്കുമെന്ന് ഖത്തർ

November 19, 2022

November 19, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകം മുഴുവൻ ഫിഫ ലോകകപ്പിന്റെ ലഹരിയിൽ മുഴുകുമ്പോൾ പലായനം ചെയ്യപ്പെട്ട അഭയാർത്ഥികൾക്കായി ഫാൻ സോണുകൾ സ്ഥാപിക്കുമെന്ന് ഖത്തർ.ബംഗ്ലാദേശ്, സുഡാൻ, ഇറാഖ്, ജോർദാൻ എന്നിവയുൾപ്പെടെ ചില രാജ്യങ്ങളിലെ അഭയാർത്ഥി ക്യാമ്പുകളിലാണ് ഫാൻ സോണുകൾ സ്ഥാപിക്കുക. വിദേശകാര്യ സഹമന്ത്രിലുൽവ ബിൻത് റാഷിദ് അൽ ഖാതർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്

ബംഗ്ലാദേശിലെ മൂന്ന് കേന്ദ്രങ്ങളിലായി പ്രതിദിനം 6,800 വരെ ആരാധകരെയാണ് പ്രതീക്ഷിക്കുന്നത്.അതേസമയം സുഡാനിൽ നാല് കേന്ദ്രങ്ങളിലായി സ്ഥാപിക്കുന്ന ഫാൻ സോണുകളിൽ പ്രതിദിനം 50,000 ആരാധകരെയും ഇറാഖിൽ, മൂന്ന് കേന്ദ്രങ്ങളിലായി പ്രതിദിനം ഏകദേശം 2,400 ആരാധകരും ലോകകപ്പ് ആസ്വദിക്കാൻ എത്തും. ജോർദാനിലെ 10 കേന്ദ്രങ്ങളിലായി സ്ഥാപിക്കുന്ന ഫാൻ സോണുകളിൽ 55,364 ആരാധകർക്ക് ലോകകപ്പ് തൽസമയം ആസ്വദിക്കാൻ അവസരമുണ്ടാകും.

.'ഖത്തർ എല്ലാവര്ക്കും'എന്ന ലക്ഷ്യത്തെ മുൻനിർത്തി,വിദേശകാര്യ മന്ത്രാലയം, ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ്,സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി), ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്), ഖത്തർ ചാരിറ്റി, ബിഇൻസ്‌പോർട്ട്സ്.എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്നും  ലുൽവ ബിൻത് റാഷിദ് അൽ ഖാതർ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News