Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു,ആവശ്യസേവനങ്ങൾ ഒഴികെയുള്ളവ അടച്ചു പൂട്ടണം 

May 19, 2020

May 19, 2020

ദോഹ :  ഖത്തറിൽ ഭക്ഷ്യോൽപന്ന വിതരണ കേന്ദ്രങ്ങൾ ഒഴികെ എല്ലാ വാണിജ്യ ഇടപാടുകളും നിർത്തിവെക്കണമെന്ന് മന്ത്രിസഭ
ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യോത്പന്നങ്ങളും ഫാർമസികളും ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചു പൂട്ടാൻ മന്ത്രിസഭ ഉത്തരവിട്ടു.ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ(ഗ്രോസറികൾ,മാളുകളിലെ ഭക്ഷ്യോൽപന്ന വിതരണ കേന്ദ്രങ്ങൾ എന്നിവ ഒഴികെയുള്ളവ) ഫാർമസികൾ എന്നിവ ഒഴുകെയുള്ള എല്ലാ വാണിജ്യ ഇടപാടുകളും നാളെ(മെയ് 19 ചൊവ്വ) മുതൽ  മെയ് 30 വരെ തുറന്നു പ്രവർത്തിക്കരുതെന്നാണ് നിർദേശം.

പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത് :

1- ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്യുന്ന റെസ്റ്റോറന്റുകൾക്കും കാറ്ററിങ് സർവീസുകൾക്കും ഡെലിവറി സർവീസുകൾ അനുവദിക്കും.ഗ്രോസറികൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്.

2- വീടുകളിൽ നിന്ന് എന്തെങ്കിലും കാരണവശാൽ പുറത്തിറങ്ങുന്ന എല്ലാവരും മൊബൈൽ ഫോണിൽ ഇഹ്തിറാസ് ആപ് ഡൗൺലോഡ് ചെയ്തിരിക്കണം.എന്നാൽ മെയ് 22 മുതൽ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെയാണ് ഈ നിയമം പ്രാബല്യത്തിലുണ്ടാവുക.

3 -  സ്വകാര്യ വാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യാന്‍ പാടില്ല. ടാക്‌സികള്‍, ലിമോസിനുകള്‍, കുടുംബ ഡ്രൈവര്‍ ഓടിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ പരമാവധി മൂന്നുപേര്‍ക്ക് യാത്ര ചെയ്യാം. ആംബുലൻസുകൾ,പൊതുജനാരോഗ്യ മാത്രാലയത്തിന് കീഴിലുള്ള വാഹനങ്ങൾ,സുരക്ഷ-സൈനിക വാഹനങ്ങൾ എന്നിവ ഇതിൽ ഉൾപെടില്ല.

4- താമസ സ്ഥലത്തോട് തൊട്ടടുത്തുള്ള സ്ഥലങ്ങളിൽ മാത്രം ആവശ്യമായ  മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ട് മാത്രം വ്യായാമം ചെയ്യാന്‍ അനുമതിയുണ്ടാവും

5 - ടാക്സികളിലും ലിമോസിനുകളിലും യാത്രചെയ്യാൻ അനുമതിയുണ്ടാവും.

6 - ബസുകളിൽ ഉൾകൊള്ളാവുന്നതിന്റെ പകുതി യാത്രക്കാരുമായി മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളൂ.

ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് രണ്ടു ലക്ഷം ഖത്തർ റിയാലിൽ കൂടാത്ത പിഴയും മൂന്നു വർഷം വരെ തടവും ഇവയിൽ ഏതെങ്കിലും ഒന്നും ശിക്ഷ ലഭിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News