Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇ.പി.അബ്ദുൽറഹ്മാനും അബ്ദുൽ റഊഫ് കൊണ്ടോട്ടിക്കും ഖത്തർ തിരുവമ്പാടി വെൽഫയർ കമ്മറ്റി സ്വീകരണം നൽകി

April 07, 2023

April 07, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ:  ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ട് ഇ.പി.അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ്. മാനേജിംഗ് കമ്മറ്റി അംഗം  അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർക്ക് ഖത്തർ തിരുവമ്പാടി വെൽഫയർ കമ്മറ്റി സ്വീകരണം നൽകി. കുടുംബാംഗങ്ങൾക്കും അംഗങ്ങൾക്കുമായി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനോടനുബന്ധിച്ച് നടന്ന ജനറൽ ബോഡി യോഗവും  സ്വീകരണ ചടങ്ങും ഡോ. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് ഷാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി പി.എം. മുജീബുറഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു.

തിരുവമ്പാടി മണ്ഡലം കെ.എം.സി.സി. പ്രസിഡണ്ട് ഇ.എ. നാസർ, മാപ്പിളകലാ അക്കാദമി സെക്രട്ടരി മുഹ്സിൻ തളിക്കുളം, അൽഇഹ്സാൻ കൺവീനർ ടി.പി. അബ്ബാസ്, അമീൻ കൊടിയത്തൂർ, ബിജോയ് വർഗ്ഗീസ്, സോണി മാത്യു, സുഹൈബ് പി.ച്ച്, സജി ഉലഹന്നാൻ, സിദ്ദീഖ് കെൻസ, ഫൈസൽമോൻ, കുട്ടി കടായിക്കൽ, ജംഷീർ, റഷീദ് ഫവാസ് കളപ്പുരക്കൽ, സൈബു, സമദ് ബാബു, സമദ് കിളിയണ്ണി, ഇല്ല്യാസ് കെൻസ, ഫാസിൽ വിക്ടോറിയ, രാജ് കൊട്ടാരത്തിൽ, ഷംസുദ്ദീൻ സഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.

വൈസ് പ്രസിഡണ്ട് പി.എം. സുനിൽ സ്വാഗതവും ട്രഷറർ വാഹിദ് കപ്പലാട്ട് നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News