Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇസ്രായേലിനായി ചാരപ്പണി നടത്തിയെന്ന ആരോപണത്തിൽ കമ്പനി അടച്ചുപൂട്ടി,ഖത്തറിൽ തടവിലുള്ള മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു

May 02, 2023

May 02, 2023

അൻവർ പാലേരി 

ദോഹ : കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്രയേലിനുവേണ്ടി ചാരപ്രവർത്തനം നടത്തിയതിന് എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ ഉൾപെടെ അറസ്റ്റിലായ സംഭവത്തിൽ ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചുപൂട്ടിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.ഇവരെ കൂടാതെ എഴുപത്തിയഞ്ചോളം ഇന്ത്യക്കാർ ഈ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.മെയ് 31 അവസാന തൊഴിൽ ദിനമാണെന്നും അതിന് മുമ്പ് രാജ്യം വിടണമെന്നും അറിയിച്ചുകൊണ്ട് ഇവർക്ക് സന്ദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.തൊഴിൽ കരാർ പ്രകാരമുള്ള പ്രത്യേക പാക്കേജ് നൽകിയായിരിക്കും ഇവരെ പിരിച്ചുവിടുക.ദഹ്‌റ കൺസൾട്ടൻസി എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി.

ഇസ്രായേലിനായി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ വിചാരണ പൂർത്തിയാവാത്തതിനാൽ ഇപ്പോഴും ഖത്തറിൽ തടവിൽ കഴിയുകയാണ്. ഇസ്രായേൽ ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇലക്ട്രോണിക് തെളിവുകൾ ഖത്തർ അധികൃതരുടെ കൈവശമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, സിഡിആർ അമിത് നാഗ്പാൽ, സിഡിആർ പൂർണേന്ദു തിവാരി, സിഡിആർ സുഗുണാകർ പകല, സിഡിആർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് തടവിലുള്ളത്. ഖത്തറി നാവികസേനാംഗങ്ങളെ പരിശീലിപ്പിക്കുന്ന ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടിംഗ് സർവീസസ് എന്ന കമ്പനിയിലാണ് എട്ടുപേരും ജോലി ചെയ്തിരുന്നത്.

കമാൻഡർ പൂർണേന്ദു തിവാരി (റിട്ട) ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടിംഗ് സർവീസസിന്റെ മാനേജിംഗ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. 2002ൽ നാവികസേനയിൽ നിന്ന് സ്വയം വിരമിച്ച തിവാരിയെ  2019-ൽ, വിദേശ ഇന്ത്യക്കാർക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ നൽകി അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആദരിച്ചിരുന്നു.

ഖത്തറിലെ നിയമമനുസരിച്ച് രാജ്യത്തിനെതിരെ ചാരപ്പണി നടത്തുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News