Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ ഇഫ്താർ മീറ്റുകൾ സജീവമാകുന്നു,ജനബാഹുല്യം കൊണ്ട് ശ്രദ്ധ നേടി സംസ്‌കൃതി നോമ്പ് തുറ

April 02, 2023

April 02, 2023

അൻവർ പാലേരി 

ദോഹ : വിശുദ്ധ റമദാൻ ആദ്യ പത്ത് പിന്നിട്ടതോടെ ഖത്തറിൽ വിവിധ സംഘടനകളും പ്രാദേശിക കൂട്ടായ്മകളും സംഘടിപ്പിക്കുന്ന നോമ്പ് തുറകളും സജീവമായി.സ്നേഹത്തിന്റെയും സഹനത്തിന്റെയും ആത്മീയ നിറവിനൊപ്പം മതത്തിന്റെയോ രാഷ്ട്രീയ വേർതിരിവുകളുടെയോ വേലിക്കെട്ടുകളില്ലാത്ത പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കൽ കൂടിയാണ് ഇത്തരം സമൂഹ നോമ്പുതുറകൾ.ഖത്തർ സംസ്‌കൃതി കഴിഞ്ഞ ദിവസം ദോഹയിൽ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ഇതിനുള്ള നല്ല ഉദാഹരണമായി.

റമദാന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന തരത്തിൽ വിവിധ തുറകളിൽ പെട്ട 1800-ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.പോഡാർ പേൾ സ്കൂളിൽ നടന്ന പരിപാടിയിൽ സംസ്കൃതി അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തുചേർന്നത് വേറിട്ട അനുഭവമായി.സംസ്കൃതി ജനറൽ സെക്രട്ടറി ജലീൽ കാവിൽ, പ്രസിഡൻ്റ് അഹമ്മദ് കുട്ടി, ഇഫ്താർ പരിപാടിയുടെ പ്രോഗ്രാം കമ്മറ്റി കൺവീനർ ഷംസീർ അരിക്കുളം, സംസ്കൃതി ഭാരവാഹികൾ, മറ്റു നേതാക്കൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News