Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ലോകകപ്പിനായി ഖത്തറിൽ ഒഴിപ്പിക്കൽ നടപടി,റോയിട്ടേഴ്‌സ് വാർത്തക്ക് ഖത്തറിന്റെ മറുപടി

October 29, 2022

October 29, 2022

അൻവർ പാലേരി
ദോഹ : ഖത്തർ ലോകകപ്പിനായി പല പ്രദേശങ്ങളിൽ നിന്നും തൊഴിലാളികളെ ഒഴിപ്പിക്കുന്നതായുള്ള റോയിട്ടേഴ്‌സ് വാർത്ത ഖത്തർ നിഷേധിച്ചു.ദോഹയിലെ പല നഗരപ്രദേശങ്ങളും  പുനഃസംഘടിപ്പിക്കാനുള്ള സമഗ്രവും ദീർഘവുമായ പദ്ധതികളുടെ ഫലമായി നടന്ന കുടിയൊഴിപ്പിക്കലുകൾക്ക് ലോകകപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് ഖത്തറിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് വിശദീകരിച്ചു.
(Exclusive: Thousands of workers evicted in Qatar's capital ahead of World Cup)

ഇതുമായി ബന്ധപ്പെട്ട്  2010 ൽ നിലവിൽ വന്ന നിയമമാണ്  മുനിസിപ്പൽ അധികാരികൾ കർശനമായി നടപ്പിലാക്കുന്നത്.അനധികൃത ബാച്‌ലർ താമസ കേന്ദ്രങ്ങളിൽ മാത്രമാണ് ഇത്തരം കുടിയൊഴിപ്പിക്കലുകൾ നടക്കുന്നത്.കുടുംബത്തോടൊപ്പം താമസിക്കുന്നവർക്ക് ഇത് ബാധകമാക്കിയിട്ടില്ലെന്നും അധികൃതർ വിശദീകരിച്ചു.

സെൻട്രൽ ദോഹയിൽ തങ്ങളുടെ വീടുകൾ ഒഴിപ്പിച്ചതായി സ്ഥിരീകരിച്ച ഒരു കൂട്ടം തൊഴിലാളികളെ ഉദ്ധരിച്ചാണ്  റോയിട്ടേഴ്‌സ് ഇത്തരമൊരു റിപ്പോർട്ട് നൽകിയത്.

അതേസമയം, ഖത്തറിൽ റസിഡൻഷ്യൽ മേഖലകളിൽ താമസിപ്പിക്കുന്ന തൊഴിലാളികളെ ഒഴിപ്പിക്കുന്നതിനുള്ള കരട് രേഖക്ക് 2018ൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.2010ലെ പതിനഞ്ചാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടുള്ള കരട് നിയമത്തിനാണ് മന്ത്രിസഭ 2019 ൽ അംഗീകാരം നൽകിയത്.അതായത് 2010 ലെ നിയമം എട്ട് വർഷത്തിന് ശേഷം കർശനമായി നടപ്പാക്കുമെന്നാണ് പിന്നീട് അറിയിച്ചത്.ഇതിന് ശേഷവും പലതവണ അധികൃതർ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പലരും അനധികൃത താമസം തുടരുകയായിരുന്നു.എന്നാൽ മാനുഷിക പരിഗണന കണക്കിലെടുത്ത് അധികൃതർ പലപ്പോഴും കണ്ണടക്കുകയായിരുന്നു. ലോകകപ്പിനായി വൻതോതിൽ താമസ സൗകര്യം ഒരുക്കേണ്ട സാഹചര്യത്തിൽ 2010 ൽ പാസാക്കിയ നിയമം അധികൃതർ കർശനമാക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News