Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തർ പോസ്റ്റ് മരുന്നുകൾക്കുള്ള ഹോം ഡെലിവറി നിരക്കുകൾ കുറച്ചു

September 10, 2022

September 10, 2022

ദോഹ : ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള ഹോം ഡെലിവറി നിരക്കുകൾ 30 റിയാലിൽ നിന്നും 20 റിയാലായി കുറച്ചതായി ഖത്തർ പോസ്റ്റ് അറിയിച്ചു.മരുന്നുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ,മറ്റ് മെഡിക്കൽ ഉൽപന്നങ്ങൾ, ഡയറ്ററി ഉൽപന്നങ്ങൾ എന്നിവയുടെ ഡെലിവറി നിരക്കുകളാണ് കുറച്ചത്.

ഖത്തർ പോസ്റ്റ്, ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി), പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) എന്നിവയുമായി സഹകരിച്ചാണ് നിരക്കുകൾ കുറക്കാൻ തീരുമാനിച്ചത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ 2020 ഏപ്രിലിലാണ് ഖത്തർ പോസ്റ്റ് മരുന്നുകൾക്കും   അനുബന്ധ സേവനങ്ങൾക്കുമായി ഹോം ഡെലിവറി സംവിധാനം ആരംഭിച്ചത്.പിഎച്ച്സിസിയിലെ രോഗികൾക്കായി ഇതുവരെ  ഏകദേശം രണ്ടുലക്ഷത്തോളം ഹോം ഡെലിവറി സേവനങ്ങൾ നൽകിയതായും ഖത്തർ പോസ്റ്റ് അറിയിച്ചു.
ഹോം ഡെലിവറി സേവനങ്ങൾക്കുള്ള നിരക്ക്  20 റിയാലായി കുറച്ചത് രോഗികൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന്  എച്ച്എംസി ഫാർമസി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മോസ അൽ ഹെയിൽ പറഞ്ഞു.

 പുതിയ നിരക്കിളവ് ഈ വർഷം അവസാനം വരെ തുടരും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News