Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കെപിസിസി അദ്ധ്യക്ഷന്റെ അറസ്‌റ്റ്‌,ഖത്തർ ഒഐസിസി ഇൻകാസ്‌ സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു

June 24, 2023

June 24, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : വ്യാജക്കേസ്‌ കെട്ടിച്ചമച്ച് കെപിസിസി അദ്ധ്യക്ഷൻ   കെ സുധാകരനെ അറസ്റ്റ്‌ ചെയ്ത നടപടിയിൽ ഖത്തർ ഒഐസിസി-ഇൻകാസ്‌ ഖത്തർ സെൻട്രൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

എതിർപ്പുകളേയും അഴിമതിയാരോപണങ്ങളേയും പിണറായി സർക്കാർ പോലീസ്‌ രാജ്‌ കൊണ്ട്‌ നേരിടുകയാണെന്ന്   ഒഐസിസി ഇൻകാസ്‌ സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി..അഴിമതിയും അരാജകത്വവും കെടുകാര്യസ്ഥതയും അഴിഞ്ഞാടുന്ന സ്ഥിതിവിശേഷമാണു സംസ്ഥാനത്ത്‌ കഴിഞ്ഞ 7 വർഷങ്ങളിലെന്നും,
കേന്ദ്രത്തിൽ നരേന്ദ്ര മോദി രാഹുൽ ഗാന്ധിയെ എങ്ങിനെ വേട്ടയാടുന്നുവോ അതേ മാതൃക കേരളത്തിൽ മുണ്ടുടുത്ത മോദിയും നടപ്പാക്കുകയാണെന്നും ഒഐസിസി ഇൻകാസ്‌ ഖത്തർ പ്രസിഡൻറ്  സമീർ ഏറാമല പ്രസ്താവനയിൽ ആരോപിച്ചു.അഴിമതിയും കൊള്ളരുതായ്മയും മൂടിവെക്കാൻ രാഷ്ട്രീയഎതിരാളികളേയും എതിർസ്വരം  ഉയർത്തുന്നവരെ അധികാരമുപയോഗിച്ച്‌ തളർത്താനും വ്യാജക്കേസുകൾ ചമച്ച്‌ തുറുങ്കിലടക്കാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങൾ വിലപ്പോവില്ലെന്നും, അഴിമതിക്കെതിരായ സമരങ്ങൾ കൂടുതൽ ശക്തിയോടെ മുന്നോട്ടു നയിക്കാൻ കെപിസിസി അദ്ധ്യക്ഷനു പൂർണ്ണപിന്തുണ നൽകുന്നതായും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTEr

 


Latest Related News