Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രവാസി സുരക്ഷാ പദ്ധതികൾ,ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ദോഹയിൽ അംഗത്വ കാമ്പയിനും സെമിനാറും സംഘടിപ്പിക്കുന്നു

September 07, 2023

Malayalam_Gulf_News

September 07, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തര്‍(IKESAQ)പ്രവാസികൾക്കായുള്ള വിവിധ പദ്ധതികളിൽ ചേരാൻ ദോഹയിൽ അവസരം ഒരുക്കുന്നു.കൾചറൽ ഫോറവുമായി സഹകരിച്ചാണ് പ്രവാസി സുരക്ഷ എന്ന  പേരില്‍ അംഗത്വ കാമ്പയിനും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നത്.

വെള്ളിയാഴ്‌ച വൈകുന്നേരം 06.മണിക്ക് നുഐജയിലെ കൾചറൽ ഫോറം ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ നോർക്കാ റൂട്സ്  പ്രവാസി ക്ഷേമ വകുപ്പ് ഡയറക്ടര്‍ സുധീര്‍ എലന്തോളി,ഐ.സി.ബി.എഫ്(ICBF) സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുല്‍ റൗഫ് കൊണ്ടോട്ടി എന്നിവർ ക്ലാസ്സ്കള്‍ നയിക്കും.

പ്രവാസികളുടെ ക്ഷേമം മുൻനിർത്തിയുള്ള വിവിധ ഇൻഷുറൻസ് പദ്ധതികളിൽ ചേരാൻ പരിപാടിയില്‍ സൗകര്യമുണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 
70710272 - /55450784 എന്നീ നമ്പറുകളിൽ വിളിക്കാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News