Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കോൺഗ്രസ് അനുകൂല സംഘടനകൾ ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരിച്ചു

September 21, 2023

News_Qatar_Malayalam

September 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിൽ എത്തിയ  പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഒഐസിസി- ഇൻകാസ് പ്രവർത്തകരുടെ നേതൃത്വത്തിൽ  ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി.  ഒഐസിസി- ഇൻകാസ് സെൻട്രൽ കമ്മറ്റിയും ഇൻകാസ് ഖത്തർ കമ്മറ്റി ഭാരവാഹികളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ്  ഹൈദർ ചുങ്കത്തറ, ഡോ.മോഹൻ തോമസ്, കെ.കെ ഉസ്മാൻ, കെ.വി ബോബൻ, വി.എസ് അബ്ദുറഹിമാൻ, ബഷീർ തുവാരിക്കൽ, ഈപ്പൻ തോമസ്, ഹനീഫ് ചാവക്കാട്, സർജിത് കുട്ടംപറമ്പത്ത്, ജിഷ ജോർജ്, മഞ്ജുഷ ശ്രീജിത്ത് തുടങ്ങിയവർ  വി.ഡി സതീശനെ സ്വീകരിച്ചു.

 അതേസമയം ഒ.ഐ.സി.സി ഇൻകാസ് ഖത്തർ കമ്മറ്റിയുടെ സ്വീകരണ ചടങ്ങിന്  ഖത്തർ സെൻട്രൽ കമ്മിറ്റി  പ്രസിഡന്റ് സമീർ ഏറാമല നേതൃത്വം നൽകി.
സെൻട്രൽ കമ്മിറ്റി നേതാക്കളായ മനോജ് കൂടൽ , ജൂട്ടാസ് പോൾ ,ഷംസുദീൻ ഇസ്മായിൽ , മുജീബ്‌ വലിയകത് ഗ്ലോബൽ കൺവീനർ നാസർ കറുകപ്പാടം , യൂത്ത് വിങ് നേതാക്കളായ ഷാഹിദ് ,പ്രശോഭ് നമ്പ്യാർ ,ആരിഫ് , ജില്ലാ പ്രസിഡന്റ് മാരായ  നൗഫൽ  കട്ടുപ്പാറ,  ഷഹീൻ മജീദ് ,ഹാഷിം അപ്സര എന്നിവർ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News