Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ചതുരംഗത്തിലെ ഇന്ത്യൻ തിളക്കം,ഖത്തർ മാസ്റ്റേഴ്സ് ചെസിൽ ലോക ഒന്നാം നമ്പർ താരത്തിന് 'ഇന്ത്യൻ ചെക്'

October 16, 2023

qatar_newws_malayalam_indian_teenager_tied_world_number_one_champion

October 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ദോഹയിൽ നടക്കുന്ന ഖത്തര്‍ മാസ്റ്റേഴ്സ് ചെസില്‍ ഇന്ത്യൻ കൗമാരത്തിന് തിളക്കമാർന്ന നേട്ടം. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ സമനിലയിൽ തളച്ചാണ്  തമിഴ്നാട്ടില്‍ നിന്നുള്ള എം. പ്രണേഷ് അപൂർവ നേട്ടം കൈവരിച്ചത്.

ലുസൈൽ സ്പോർട്സ് അറീനയിൽ നടന്ന മത്സരത്തിൽ 53 നീക്കത്തിനൊടുവിൽ കാൾസൻ 17 കാരനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർക്ക് മുന്നിൽ സമനില വഴങ്ങുകയായിരുന്നു.

ലോകചാമ്പ്യൻഷിപ്പിൽ കാൾസനെ വിറപ്പിച്ച പ്രഗ്നാനന്ദക്കു പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ഭാവിതാരമെന്ന് വിശേഷിപ്പിക്കുന്ന പ്രണേഷിന്റെ ചടുലമായ നീക്കങ്ങളിലായിരുന്നു കാൾസൻ വിജയം കൈവിട്ട് സമനില സമ്മതിച്ചത്.

രണ്ടാം റൗണ്ടിൽ തോറ്റ കാൾസൻ, ഞായറാഴ്ച രാത്രിയിലെ അഞ്ചാം റൗണ്ട് മത്സരം പൂർത്തിയായപ്പോൾ 3.5 പോയന്റുമായി 12ാം സ്ഥാനത്താണുള്ളത്. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSUf


Latest Related News