Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
'ഗ്രോ യുവർ ഗ്രീൻ ഫുഡ്' :ദോഹയിൽ സംഘടിപ്പിച്ച പച്ചക്കറി വിത്ത് വിതരണവും പാനൽ ചർച്ചയും ശ്രദ്ധേയമായി

October 10, 2023

qatar_malayalam_news_go_green_agriculture_campign

October 10, 2023

ഖദീജ അബ്‌റാർ / ദോഹ

ദോഹ : ത്യശൂർ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിലെ ഖത്തറിലെ പൂർവ വിദ്യാർത്ഥി സംഘടനയായ ക്യു-ഗെറ്റ് നടത്തുന്ന 'ഗ്രോ യുവർ ഗ്രീൻ ഫുഡ്' ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പച്ചക്കറി വിത്ത് വിതരണവും പാനൽചർച്ചയും ശ്രദ്ധേയമായി. ഓർഗാനിക് കൃഷി രീതിയുടെ പ്രത്യേകതകളും ഖത്തറിലെ കാലാവസ്ഥയിൽ  ഫലപ്രദമായും എളുപ്പത്തിലും നടത്താവുന്ന കൃഷി രീതികളെക്കുറിച്ചും വിവിധ കൃഷി രീതികളിൽ വിദഗ്ധനായ  ബെന്നി വിശദീകരിച്ചു. 

ഐസിസി പ്രസിഡറന് എപി മണികണ്ഠൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. പാനൽ ചർച്ചക്ക് മുതിർന്ന അംഗങ്ങളായ അഷ്‌റഫ് ചിറക്കൽ, മാധവിക്കുട്ടി,ക്യാമ്പയിൻ ജനറൽ കൺവീനർ ഡയ്‌സ് തോട്ടൻ, ഡെപ്യൂട്ടി കൺവീനർ അഖിൽ സി.കെ എന്നിവർ നേതൃത്വം നൽകി.  മുതിർന്ന അംഗം ശരീഫ്, ഏറ്റവും പ്രായം കുറഞ്ഞ ക്യു-ഗെറ്റ് അംഗം നിഹാൽ നിഷ്ചൽ എന്നിവർക്ക് അദ്ദേഹം പച്ചക്കറി വിത്തുകൾ സമ്മാനിച്ചു.

അഷ്‌റഫ് ചിറക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ജോൺ ഇ.ജെ, അഞ്ജലി പ്രസന്നൻ, മുഹമ്മദ് ഫൈസൽ എന്നിവർ ആശംസകൾ നേർന്നു.. ക്യാമ്പയിന്റെ ഭാഗമായി നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അഖിൽ സി.കെ വിശദീകരിച്ചു. ക്യു-ഗെറ്റ് പ്രസിഡന്റ് അൻവർ സാദത്ത് സ്വാഗതവും ജെൻസൺ ആന്റണി നന്ദിയും പറഞ്ഞു.  പരിപാടിയിൽ പങ്കെടുത്ത എല്ലാവര്ക്കും  പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News