Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അൽ ജസീറ ചാനൽ ഗസ റിപ്പോർട്ടറുടെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

October 26, 2023

October 26, 2023

ന്യൂസ്‌റൂം ഡെസ്ക്

ഗസ :ഇസ്രായേൽ വ്യോമാക്രണത്തിൽ അൽ ജസീറ ചാനൽ റിപ്പോർട്ടർ വാൽ അൽ-ദഹ്ദൂഹിന്റെ ഭാര്യയും  ഉൾപെടെയുള്ള കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  ബുധനാഴ്ച രാത്രി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഗസയിലെ ലേഖകന്റെ കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ടതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ 25 പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം  അറിയിച്ചു.ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യത്തിൽ നിന്ന് ഉഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഗസയിലെ സെൻട്രൽ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഹമാസ് പോരാളികൾക്കെതിരെ ഇസ്രായേൽ സൈന്യത്തിൽ നിന്നും  ആക്രമണമുണ്ടായേക്കുമെന്ന സൂചനയെ തുടർന്ന് ഗസയുടെ വടക്കൻ  മേഖലയിലുള്ളവർ മറ്റൊരിടത്തേക്ക് നീങ്ങണമെന്ന് സൈന്യം നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ വാൽ അൽ-ദഹ്ദൂഹ് തന്റെ കുടുംബത്തെ വടക്കൻ ഗസയിലെ വീട്ടിൽ നിന്ന് നുസൈറാത്തിലേക്ക് മാറ്റിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.എന്നാൽ,അഭയം തേടിയെത്തിയ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിന് നേരെയും സൈന്യം ആക്രമണം നടത്തുകയായിരുന്നു. .ഹ്ദൂഹിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.
ആശുപത്രിയിൽ ജീവനില്ലാതെ കിടക്കുന്ന കുടുംബാംഗങ്ങളെ കണ്ട് വാൽ അൽ-ദഹ്ദൂഹ് പൊട്ടിക്കരയുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ അൽ ജസീറ സംപ്രേക്ഷണം ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News