Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
'ചോയ്‌സ് ഈസ് യുവേഴ്‌സ്',ഖത്തർ ദേശീയ കായിക ദിനത്തിൽ നാളത്തെ പരിപാടികൾ

February 13, 2023

February 13, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാളെ(ഫെബ്രുവരി 14 ചൊവ്വ)വ്യത്യസ്തങ്ങളായ കായിക മത്സരങ്ങളും കായിക വിനോദ പരിപാടികളും നടക്കും.പ്രവാസികൾക്ക് അവരുടെ പ്രായവും കായികക്ഷമതയും അനുസരിച്ച് ഇസ്ത്റപ്പെട്ട സ്ഥലങ്ങളിൽ എത്തി കായിക വിനോദ പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്.

'ചോയ്‌സ് ഈസ് യുവേഴ്‌സ്'(തെരഞ്ഞെടുപ്പ് നിങ്ങളുടേതാണ്) എന്ന മുദ്രാവാക്യത്തില്‍ 130  കായിക,വിനോദ പരിപാടികൾ നടക്കുമെന്ന്  ദേശീയ കായിക ദിനാഘോഷ കമ്മിറ്റി അറിയിച്ചു. ഫെബ്രുവരി 14 ചൊവ്വാഴ്ചയാണ് 12-ാമത് ഖത്തര്‍ ദേശീയ കായികദിനം.

കായിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ 2,643 കിലോമീറ്റര്‍ കാല്‍നട, സൈക്ലിംഗ് പാതകളും രാജ്യത്തെ നൂറിലധികം കായിക സൗകര്യങ്ങളും ഒരു കൂട്ടം പാര്‍ക്കുകള്‍, ഗ്രീന്‍ കാര്‍പെറ്റുകള്‍, സൗകര്യങ്ങള്‍, ബീച്ചുകള്‍ എന്നിവയാണ് ഉള്‍പ്പെടന്നത്.



ഓക്സിജൻ പാർക്ക്
ദേശീയ കായിക ദിനത്തിൽ ഓക്സിജൻ പാർക്കിലെ ടീം ഖത്തറിന്റെ കായിക ഗ്രാമത്തിൽ കുടുംബാംഗങ്ങൾക്കും  സുഹൃത്തുക്കൾക്കും ഒപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്.. ഫുട്ബോൾ മുതൽ ബോക്സിംഗ് വരെ എല്ലാ പ്രായക്കാർക്കുമായി 20-ലധികം കായിക വിനോദ പരിപാടികളിൽ പങ്കെടുക്കാം.
സ്ഥലം: ഓക്സിജൻ പാർക്ക്
സമയം ::രാവിലെ 8 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും.



ഖത്തർ ഫൌണ്ടേഷൻ
ട്രൈക്ലബ് ദോഹയും ഖത്തർ ഫൗണ്ടേഷനും ചേർന്ന് ഇതാദ്യമായി  ട്രയാത്ത്‌ലൺ ഒരുക്കിയിട്ടുണ്ട്.നീന്തൽ, സൈക്ലിംഗ്, വിവിധ ദൂരങ്ങളിൽ ഓട്ടം എന്നിവ ഉൾപ്പെടുന്ന ഒരു എൻഡുറൻസ് മൾട്ടിസ്‌പോർട് റേസാണ് ട്രയാത്ത്‌ലൺ.ചെറിയ ദൂരത്തിലുള്ള ഓട്ടം ആഗ്രഹിക്കുന്ന എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വേഗത്തിൽ ഓടുന്നതിനൊപ്പം നീന്തൽ,ബൈക് റൈഡിങ്, എന്നിവ ഉൾപെടെ ശരീരം മുഴുവൻ വ്യായാമം ലഭിക്കുന്ന കായിക പരിപാടികളിൽ പങ്കെടുക്കാം.
സ്ഥലം: ഖത്തർ അക്കാദമി പ്രൈമറി സ്കൂൾ
സമയം : 14 ഫെബ്രുവരി 2023 | രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം.
ലിങ്ക് :registration.triclubdoha.com

ഒനൈസ പാർക്ക്
സാമൂഹികവും മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന എല്ലാ പ്രായത്തിലുമുള്ളവർക്ക് സുരക്ഷിതമായ സൗകര്യങ്ങളൊരുക്കുന്ന ഫാമിലി ഹോപ്പ് സെന്ററിന് കീഴിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.സ്ഥലം: ഒനൈസ ഫാമിലി പാർക്ക്
ഫെബ്രുവരി 13 രാവിലെ 8:30 മുതൽ.

ദോഹ സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി
സയൻസ് ആൻഡ് ടെക്നോളജിയുടെ (UDST) ദേശീയ കായിക ദിന പരിപാടികൾക്കായി ദോഹ സർവകലാശാലയിൽ രാവിലെ മുതൽ ഉച്ച വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ നടക്കും. ദോഹ ടെറി ഫോക്‌സ് റണ്ണും പ്രശസ്തമായ തഹാദി ബസ് പുളും ഉൾപ്പെടെ നിരവധി കായിക വിനോദപരിപാടികളാണ് ഇവിടെ നടക്കുക.
സ്ഥലം: UDST കാമ്പസ്, 24449 അറബ് ലീഗ് സ്ട്രീറ്റ്.
സമയം : രാവിലെ 7.30 മുതൽ ഉച്ചക്ക് 1 മണി വരെ.

എഡ്യൂക്കേഷൻ സിറ്റി
എജ്യുക്കേഷൻ സിറ്റിയിൽ ഒരുപാട് രസകരമായ കായിക വിനോദങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.. സ്ത്രീകൾക്ക് മാത്രമുള്ള, പ്രധാന ടൂർണമെന്റുകളും ഇതിൽ ഉൾപെടും.
സ്ഥലത്തു വെച്ചുതന്നെ രജിസ്ട്രേഷൻ നടക്കുന്നതിനാൽ ആദ്യം വരുന്നവർക്ക് മുൻഗണന എന്ന അടിസ്ഥാനത്തിലായിരിക്കും പങ്കാളിത്തം ലഭിക്കുക.അതേസമയം,എൻഎസ്‌ഡി ട്രയാത്‌ലോണിനും സ്ത്രീകൾക്ക് മാത്രമുള്ള കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നതിനും എജ്യുക്കേഷൻ സിറ്റി ആപ്പ് വഴി മുൻകൂട്ടി രജിസ്‌ട്രേഷൻ ആവശ്യമാണ്.
സമയം : രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ.

മാൾ ഓഫ് ഖത്തർ
മാൾ ഓഫ് ഖത്തറിൽ സ്പോർട്സ് ഷോ പ്രദർശനം.
സമയം : ഫെബ്രുവരി 18 വരെ തിങ്കൾ-ശനി ദിവസങ്ങളിൽ വൈകുന്നേരം 6, 7:30, & 9 മണി.

അൽ തവാർ മാൾ
റോഡിയോ ഇൻഫ്‌ളേറ്റബിൾ ചലഞ്ച്, ഗ്ലാഡിയേറ്റർ കിഡ്‌സ് പോലുള്ള ഗെയിമുകളും  ക്രിയേറ്റീവ് വർക്ക് ഷോപ്പുകളും നടക്കും.
സമയം :വൈകുന്നേരം 4 മുതൽ രാത്രി 9 വരെ.

ദോഹ ഫെസ്റ്റിവൽ സിറ്റി
ദോഹ ഫെസ്റ്റിവൽ സിറ്റി ഔട്ഡോർ ട്രാക്കിൽ ഖത്തർ സൈക്ലിങ് ഫെഡറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൈക്ലിങ് മാരത്തൺ.
സമയം :രാവിലെ 8 മണി.

പേൾ ഐലൻഡ്
വാക്കത്തോൺ, ഫിറ്റ്നസ് വ്യായാമങ്ങൾ, ചലഞ്ച് ഗെയിമുകൾ, കുട്ടികളുടെ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കായിക,വ്യായാമ പരിപാടികൾ.
സ്ഥലം :2-10 ലാ ക്രോയിസെറ്റ്, പോർട്ടോ അറേബ്യ ഫാമിലി പാർക്ക്, കോസ്റ്റ മലാസ്
സമയം :രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News