Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
താമസ വിസയുള്ളവർക്കും ഖത്തർ മ്യുസിയത്തിൽ പ്രവേശന ഫീസ് ഏർപെടുത്തി

October 09, 2022

October 09, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ ഖത്തറിൽ താമസ വിസയുള്ള വിദേശികൾക്കും ഖത്തർ മ്യുസിയത്തിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ  പ്രവേശിക്കുന്നതിന് ഫീസ് ഏർപെടുത്തി.2022 ഡിസംബർ 31 വരെയുള്ള പ്രവേശനത്തിനാണ് പ്രത്യേക ടിക്കറ്റ് ആവശ്യമായി വരിക.ലോകകപ്പിനായി വരുന്ന സന്ദർശകരെ കൂടി കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാനായാണ് പുതിയ തീരുമാനമെന്നാണ് സൂചന.

ഇതനുസരിച്ച്, ഖത്തർ ദേശീയ മ്യൂസിയം, 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് എന്നിവിടങ്ങളിലെ പ്രവേശനത്തിന് മുതിർന്ന ഒരാൾക്ക് 100 റിയാൽ വീതം ഫീസ് നൽകണം. മത്താഫ്-അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ പ്രവേശിക്കാൻ ഒരാൾക്ക് 50 റിയാലും അൽ സുബാറ ഫോർട്ടിൽ പ്രവേശിക്കാൻ 35 റിയാലുമായിരിക്കും നിരക്ക്.

ഗാലറികളിലെ പ്രദർശനങ്ങളിലേക്കുള്ള പ്രവേശനം ഉൾപ്പെടെയാണ് ഫീസ് ഈടാക്കുന്നത്. അടുത്ത വർഷത്തെ സന്ദർശനത്തിനുള്ള ടിക്കറ്റ് ബുക്കിങ് 2023 ജനുവരി 1 മുതൽ ആരംഭിക്കും.ടിക്കറ്റുകൾ വാങ്ങാനും കൂടുതൽ വിവരങ്ങൾക്കും https://qm.org.qa/tickets/select-tickets/ എന്ന ലിങ്ക് സന്ദർശിക്കാം.

അതേസമയം എല്ലായിടങ്ങളിലും 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഖത്തർ ക്രിയേറ്റ്‌സിന്റെ വൺ പാസ് ഉടമകൾക്കും പ്രവേശനം സൗജന്യമാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News